Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നും ആര്‍ത്തവ രക്തം അശുദ്ധിയല്ലെന്നും ഘോരമായി വാദിച്ചവര്‍ അരുംകൊലയ്ക്ക് വിധേയരായ യുവാക്കളോട് മുഖം തിരിക്കുന്നു... കത്തി താഴെയിടാന്‍ പാര്‍ട്ടിയോട് കേരളം

19 FEBRUARY 2019 09:02 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നും ആര്‍ത്തവ രക്തം അശുദ്ധിയല്ലെന്നും ഘോരമായി വാദിച്ചവര്‍ അരുംകൊലയ്ക്ക് വിധേയരായ യുവാക്കളോട് മുഖം തിരിക്കുന്നു. ശബരിമല ആചാരലംഘനത്തില്‍ വിശ്വാസികള്‍ക്കെതിരെ രംഗത്തു വന്ന സാംസ്‌കാരിക ബുദ്ധിജീവികളില്‍ ഭൂരിഭാഗവും കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചില്ല. പേരിനെന്തെങ്കിലും പറഞ്ഞവര്‍ തന്നെ സിപിഎം എന്നു പരാമര്‍ശിച്ചതുപോലുമില്ല.

സിനിമാ നടിയും ആക്റ്റിവിസ്റ്റുമായ റീമാ കല്ലിങ്കല്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, സാമൂഹിക പ്രവര്‍ത്തക പാര്‍വ്വതി പവനന്‍ തുടങ്ങിയവര്‍ കൊലപാതകത്തിനെതിരെ ഒന്നും പ്രതികരിച്ചില്ല. ഹിന്ദു സംഘടനകള്‍ക്കെതിരെ ഉറഞ്ഞുതുള്ളാറുള്ള എഴുത്തുകാരി ശാരദക്കുട്ടി സിപിഎമ്മിന്റെ പേരു പോലും പരാമര്‍ശിക്കാതെയാണ് പ്രതികരിച്ചത്. നീതിയും ധാര്‍മികതയും ജനാധിപത്യ ബോധവും കശാപ്പു ചെയ്യുന്നവര്‍ക്കൊപ്പമില്ലെന്നു മാത്രമാണ് ശാരദക്കുട്ടി കുറിച്ചത്.

സംസ്ഥാനത്താകെ സിപിഎമ്മിന്റെ കഠാരരാഷ്ട്രീയത്തിന് ഇരയാകേണ്ടിവന്നവരുടെ എണ്ണം നൂറുകണക്കിനാണ്. വീടുകളും വാഹനങ്ങളും പോലീസ് സ്‌റ്റേഷനും തകര്‍ത്തതിന്റെ കണക്ക് വേറെയുമുണ്ട്. കൊന്നും കൊലവിളിച്ചും ഓരോ ദിവസവും അവര്‍ ഭരണത്തില്‍ തുടരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഭരണം തുടങ്ങിയതിനുശേഷം 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. 2016 മേയ്ക്ക് ശേഷം മാത്രം ഒന്‍പത് കൊലപാതകങ്ങളുണ്ടായി. 2017ല്‍ അഞ്ച് കൊലപാതകങ്ങളുണ്ടായതില്‍ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്താണ്. 2018 ല്‍ നാലുപേരെയാണ് കൊന്നത്. 2019 ഫെബ്രുവരിയിലേതാണ് നിഷ്ഠൂരമായ രണ്ടു കൊലപാതകങ്ങള്‍. കാസര്‍കോട് ജില്ലയിലെ പെരിയയില്‍ ഞായറാഴ്ച രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊന്നുകൊണ്ടാണ് ഈ വര്ഷം തുടങ്ങുന്നത്. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയതില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് വ്യക്തമാക്കി എഫ്‌ഐആര്‍ എടുത്തിട്ടുണ്ട്. ശരത്തിനോടും കൃപേഷിനോടും സിപിഎമ്മുകാര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രാദേശിക നേതാക്കള്‍ക്ക് ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും എഫ്‌ഐആറില്‍ പറഞ്ഞു. രണ്ടു സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റിലുമായി.

ആയുധപരിശീലനം ലഭിച്ചവരോ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഇത്രത്തോളം മുറിവേല്‍പ്പിച്ച് കൊല്ലാന്‍ കണ്ണൂര്‍ സി പി എം ഗുണ്ടകള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അവരുടെ ക്രൂരതയുടെ മുഖമാണ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും കതിരൂര്‍ മനോജ് വധത്തിലും സുഹൈബിന്റെ കൊലയിലും കണ്ടത്. ഇവരുടെ ചരമവാര്‍ഷികത്തില്‍ സ്തൂപം തകര്‍ത്തും മരണപ്പെട്ടസ്ഥലത്ത് പട്ടിയുടെ തലവെട്ടിയിട്ടും ബോംബെറിഞ്ഞുമാണവര്‍ ആഘോഷിച്ചത്. ഈ അക്രമം മൃഗീയമെന്ന് പറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിക്കും. മൃഗങ്ങള്‍ക്ക് പോലും ഇങ്ങനെ പൈശാചികമായി പെരുമാറാനറിയില്ല.

ഭീകരര്‍ പോലും അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്. ആദ്യം തള്ളിപ്പറയുന്ന സിപിഎം പിന്നീട് പ്രതികളെ സംരക്ഷിക്കുന്ന കാഴ്ചയാണുണ്ടാകാറ്. വക്കീലിനെ നിയോഗിക്കുന്നതും ജയിലിലെത്തിയാല്‍ സംരക്ഷണം ഏര്‍പ്പെടുത്തുന്നതും പാര്‍ട്ടിയായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

സമസ്തയെ ലീഗിൽ നിന്നും അടർത്തിയെടുക്കാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ സഹായിക്കാൻ സമസ്തയുമില്ല ലീഗുമില്ല സി പി എമ്മുമില്ല  (9 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (17 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends