കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കാൽനടയാത്രക്കാർക്ക് പൊതുഗതാഗത പാത മുറിച്ചുകടക്കാനുള്ള ക്രമീകരണമാണ് സീബ്ര ക്രോസ്സിംഗ്. ലോകത്തിൽ എല്ലായിടത്തും അംഗീകരിക്കപ്പെട്ട സംവിധാനമാണിത്. ഒരു സീബ്രയുടെ ശരീരത്തിലെ വരകളുടെ സദൃശമായി റോഡിൽ ഇരുണ്ടതും മങ്ങിയ നിറത്തിലുള്ളതുമായ സമാന്തര വരകൾ രേഖപ്പെടുത്തുന്നു. സീബ്ര ക്രോസ്സിങ്ങിൽ കാൽനട യാത്രക്കാരുള്ളപ്പോൾ വാഹനങ്ങൾ നിർത്തി അവർക്ക് സൗകര്യമൊരുക്കണമെന്നാണ് നിയമം . എന്നാൽ പലരും ഇത് ലംഘിക്കുന്നു. ഡ്രൈവർമാർ സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിക്കുന്നു.
https://www.facebook.com/Malayalivartha
























