ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന ഗീന കുമാരിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍. ഗീന കുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ വിവരങ്ങള്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂട്ടര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.
കേസില്‍ പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായി കോടതിയില്‍ നിലപാട് സ്വീകരിച്ചതിനാണ് തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം എ. സന്തോഷ് കുമാറിനെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂട്ടറുടെ നിലപാട് കാരണമായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.
ഹരീഷിന് ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അപ്പീലില്‍ ഗീനാ കുമാരിയെ എതിര്‍കക്ഷിയാക്കാനുമുള്ള അസാധാരണ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഗീനാ കുമാരിയെ നീക്കിയ ഒഴിവിലേക്ക് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്‍.ആര്‍ ഷാജിക്ക് പകരം ചുമതല നല്‍കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന മ്യൂസിയം എസ്എച്ച്ഒ, കൊച്ചിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ നടപടികള്‍ വേഗത്തിലായത്.
അതിനിടെ മാസപ്പടി കേസില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
എന്നാല്‍, ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് അറിയിച്ച പൊലീസ്, സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചില്ലെന്നും ഇന്റലിജന്‍സ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
https://www.facebook.com/Malayalivartha























