വാഗമൺ ആത്മഹത്യാമുനമ്പിൽ തൂക്കുപാലം തകർന്നു വീണു:- വിനോദ സഞ്ചാരികൾക്ക് പരിക്ക്, ചിലരുടെ നില ഗുരുതരമായി തുടരുന്നു...

വാഗമൺ ആത്മഹത്യാമുനമ്പിൽ തൂക്കുപാലം തകര്‍ന്നുവീണ് 15 പേര്‍ക്ക് പരിക്ക്. സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറന്നുകൊടുത്ത റോപ് വേയാണ് യാത്രയ്ക്കിടെ തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അങ്കമാലിയില്‍നിന്നുള്ള സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പത്തുപേര്‍ക്ക് കയറാവുന്ന റോപ് വേയില്‍ ഇരുപതിലധികം പേര്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























