മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...

ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി കൊല്ലപ്പെട്ടോ അതോ അതീവ ഗുരുതരാവസ്ഥയിൽ കോമയിലാണോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യു.എസ് വ്യോമാക്രമണത്തിൽ ഖമേനിക്ക് മാരകമായി പരിക്കേറ്റെന്നും അദ്ദേഹം നിലവിൽ ഭരണരംഗത്തില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വൻ സൈനിക അട്ടിമറി സാധ്യതയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രവചിക്കുന്നത്. ഇതിനിടെ പ്രതികാര നടപടിയെന്നോണം ഹോർമൂസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 45 അന്താരാഷ്ട്ര കപ്പലുകൾ ഇറാൻ വിലക്കിയതോടെ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha


























