Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'

27 AUGUST 2026 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....

17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും

വിനോദസഞ്ചാര വകുപ്പിന്‍റെ ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി കനകക്കുന്ന് കൊട്ടാര വളപ്പില്‍ ഒരുക്കിയിട്ടുള്ള 'ഫ്യൂച്ചര്‍ സോണ്‍' സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു. പ്രാദേശിക പ്രതിഭകള്‍ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക ആശയങ്ങളും നിര്‍മ്മിത ബുദ്ധി (എഐ) അധിഷ്ഠിത ഓണക്കൂട്ടായ്മ ഗെയിമുകളുമാണ് ഇവിടെ പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എഐ, റോബോട്ടിക്സ്, മറ്റ് സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ നേരിട്ട് അനുഭവിച്ചറിയാനുള്ള വേദി കൂടിയാണിതെന്ന് ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ഡ്രോണ്‍ സാങ്കേതികവിദ്യ, ഇന്‍ററാക്ടീവ് ഗെയിമുകള്‍, ഭാവികാല ആപ്പ് ആശയങ്ങള്‍ എന്നിവ ഫ്യൂച്ചര്‍ സോണിലെ വിവിധ സ്റ്റാളുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിഗത കഴിവുകളും അഭിരുചികളും വിപണനം ചെയ്യാനും മികച്ച പ്രൊഫൈല്‍ നിര്‍മ്മിക്കാനും സഹായിക്കുന്ന 'ബസ്ലര്‍' (Bustler) എന്ന ആപ്പാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സാജിദ് സാജിയും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ഈ പ്ലാറ്റ്‌ഫോമില്‍ ഇതിനോടകം മെഹന്ദി ഡിസൈനര്‍മാര്‍, ലോഗോ ഡിസൈനര്‍മാര്‍, ബേക്കര്‍മാര്‍, അധ്യാപകര്‍, സംഗീതജ്ഞര്‍ തുടങ്ങി ആയിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തങ്ങളുടെ അഭിരുചികള്‍ വഴി വരുമാനം കണ്ടെത്താന്‍ ഇതിലൂടെ സാധിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാന്‍ കര്‍ശനമായ എഐ നിരീക്ഷണ സംവിധാനവും ഈ ആപ്പിലുണ്ട്.

അജു എഡ് സൊല്യൂഷന്‍സ് (AJU ED Solutions), വണ്‍ വൈബ് (One Vibe) എന്നീ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുള്ള ഓണം പ്രമേയമാക്കിയുള്ള ഗെയിമുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കുന്ന 'വാമനന്‍ വേഴ്സസ് മാവേലി' റോബോട്ടിക് ഫുട്ബോള്‍ മത്സരവും മൈക്രോഫോണിലൂടെ ശബ്ദമുണ്ടാക്കി ഡിജിറ്റല്‍ മാവേലിയെ ഉണര്‍ത്തുന്ന കളിയുമാണ് അജു എഡ് സൊല്യൂഷന്‍സ് സ്റ്റാളിലുള്ളത്.

വണ്‍ വൈബ് ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ ആര്‍ക്കേഡ് ഗെയിമുകള്‍ക്ക് സമാനമായ ഡിജിറ്റല്‍ വള്ളംകളിയും ചാക്കിലോട്ടവും സൗജന്യമായി കളിക്കാന്‍ അവസരമുണ്ട്. ചുവരെഴുത്തുകള്‍ കൃത്യതയോടും വേഗത്തോടും കൂടി നിര്‍വഹിക്കാന്‍ തെവനോവ ടെക്ട്രേഡ് വികസിപ്പിച്ചെടുത്ത 'ചുവര്‍ബോട്ട്' (Chuvarbot) എന്ന റോബോട്ടും ഫ്യൂച്ചര്‍ സോണില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൂടാതെ, 2024-ലെ വയനാട് ഉരുള്‍പൊട്ടല്‍, മലമ്പുഴ ബാബുവിന്‍റെ രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ പങ്കാളികളായ 'ഡ്രോണിമാജിനേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്' ഒരുക്കിയ സ്റ്റാള്‍ ഡ്രോണ്‍ സാങ്കേതികവിദ്യ, ജിയോസ്പേഷ്യല്‍ ഇന്‍റലിജന്‍സ്, ഡ്രോണ്‍-ജിഐഎസ് മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.

കേരളത്തിന്‍റെ തനത്, നാടോടി, ശാസ്ത്രീയ കലാരൂപങ്ങളുടെ ചാരുത വിളിച്ചോതുന്ന ആഘോഷ പരിപാടികള്‍ ഓഗസ്റ്റ് 30 വരെ നീണ്ടുനില്‍ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (1 hour ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (1 hour ago)

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....  (2 hours ago)

  യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം... നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ  (2 hours ago)

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (3 hours ago)

Cheranalloor Accident ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും  (3 hours ago)

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും  (3 hours ago)

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും  (3 hours ago)

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  (3 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻ  (4 hours ago)

സങ്കടമടക്കാനാവാതെ... സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ തെന്നിമറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (4 hours ago)

പശ്ചിമേഷ്യൻ സംഘർഷം... സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ  (5 hours ago)

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (5 hours ago)

Malayali Vartha Recommends