കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പുത്തന്‍ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വിശ്വജിത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ പത്തനംതിട്ട ടൗണിലായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാര്‍ നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു വഴിയാത്രക്കാരന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഫയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ അബു (58) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കാല്‍നടയാത്രികനായ അന്യസംസ്ഥാന തൊഴിലാളിയെ കോന്നി മോഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























