Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന അറുമുഖസ്വാമി കമ്മീഷന്‍ റദ്ദാക്കണമെന്ന അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം കോടതി തള്ളി

23 FEBRUARY 2019 05:10 PM IST
മലയാളി വാര്‍ത്ത

മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രി അധികൃതര്‍ ഇപ്പോഴും ഭയക്കുന്നതെന്തിന്? മരണ കാരണം അന്വേഷിക്കാന്‍ നിയമിച്ച അറുമുഖസ്വാമി കമ്മീഷന്‍ പിരിച്ച് വിടണമെന്ന് അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. ജയലളിതയുടെ തോഴിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ശശികലയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് കമ്മീഷനെ നിയമിച്ചത്. തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് ജയലളിതയ്ക്ക് മോശം ചികിത്സ് ലഭ്യമായതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു.

ഈ ആരോപണം ആശുപത്രിയുടെ റെപ്യൂട്ടേഷനെ ബാധിച്ചെന്നും അതിനാല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പോളോ അധികൃതര്‍ കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതരുടെ വാദങ്ങളൊന്നും കമ്മീഷനെ പിരിച്ചുവിടാന്‍ തക്ക രീതിയിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. രാമ മോഹന റാവു തെറ്റായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അതിനാല്‍ അന്വേഷണ കമ്മീഷനെ എങ്ങനെയും തെറിപ്പിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നുണ്ട്. മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്.

രോഗം കൂടിയതിനെ തുടര്‍ന്ന് ജയലളിതയെ ലണ്ടനില്‍ ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന ആവശ്യത്തെ ചീഫ് സെക്രട്ടറി എതിര്‍ത്തെന്നും അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിത കിടന്ന മുറിയുടെ ഭാഗത്തെ സിസിടിവി ക്യാമറകള്‍ ം സ്വിച്ച്ഓഫ് ചെയ്തതെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ ആദ്യം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികള്‍ എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാതിരുന്നത് രാജ്യാന്തര ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. അതേസമയം ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും സുരക്ഷയെ കരുതി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സത്യവാങ്മുലത്തില്‍ വ്യക്തമാക്കിയിരുന്നു.

ജയലളിത ആശുപത്രിയില്‍ അഡ്മിറ്റ് ആയശേഷം 2016 സെപ്റ്റംബര്‍ 23ന് ആദ്യത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയതിനെ ജയലളിത എതിര്‍ത്തിരുന്നു. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കാത്ത വിധത്തില്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കണമെന്നാണ് ജയലളിത ആവശ്യപ്പെട്ടത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി, രാമ മോഹന റാവു, ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗീകരിച്ചതിന് ശേഷമാണ് പുറത്തുവിട്ടതെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പല കാര്യങ്ങളിലും ഇപ്പോഴും സംശയങ്ങള്‍ ബാക്കിയുണ്ട്. 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണു ജയലളിത അന്തരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (49 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends