മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം

മലപ്പുറം എടവണ്ണ തൂവക്കാട് പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം. മണിക്കൂറുകളായിട്ടും തീയണയ്ക്കാന്‍ കഴിയുന്നില്ല. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ഫയര്‍ ഫോഴ്സടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റുകള്‍ക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സ്ഥലത്ത് നിന്ന് അകലം പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















