വി.ടി. ബല്‍റാം - കെ. ആര്‍.മീര പോര് പുതിയ തലത്തിലേക്ക്:- അക്രമ രാഷ്ട്രീയത്തിനെതിരെ ഗാന്ധീയന്‍ മാതൃകയില്‍ ഉപവാസ സമരം കിടക്കാന്‍ തയ്യാറാണോ എന്ന് വി.ടി. ബല്‍റാമിനോട് കെ. ആര്‍ മീര

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ നാവുയര്‍ത്തുന്നില്ലെന്ന പരാതിയില്‍ തുടങ്ങിയ വി.ടി. ബല്‍റാം - കെ. ആര്‍.മീര പോര് പുതിയ തലത്തിലേക്ക്. രാഹുല്‍ ഗാന്ധിയുടെ അനുയായിയായ വി.ടി. ബല്‍റാം എന്നയാളുടെ ആഹ്വാനം അനുസരിച്ച് തന്റെ ഫേസ്ബുക്ക് പേജിലെത്തി പ്രവര്‍ത്തകര്‍ തെറിവിളി അഭിഷേകം നടത്തുകയാണ്. എന്നാല്‍ ഇതൊന്നുമല്ല വേണ്ടത് അക്രമ രാഷ്ട്രീയത്തിനെതിരെ ഗാന്ധീയന്‍ മാതൃകയില്‍ ഉപവാസ സമരം കിടക്കാന്‍ തയ്യാറാണോ എന്നും വി.ടി. ബല്‍റാമിനോട് കെ. ആര്‍ മീര ചോദിക്കുന്നു.
അങ്ങനെ ചെയ്താല്‍ ഉപവാസം കിടന്ന് വി.ടി. ബല്‍റാമിനെ ആശുപത്രിയിലേക്കു മറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് താന്‍ ഉപവസിക്കാമെന്നും കെ. ആര്‍ മീര അഭിപ്രായപ്പെടുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം അങ്ങനെ പടുത്തുയര്‍ത്താം അതല്ലാതെ തെറിവിളി നടത്തിയാല്‍ ആരാണ് മൈന്‍ഡ് ചെയ്യുന്നതെന്നും അവര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























