അമിത വേഗത്തിലെത്തിയ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം... ഇടിയുടെ ആഘാതത്തില്‍ സ്‌ക്കൂട്ടര്‍ യാത്രക്കാരെ ബസ് വലിച്ചിഴച്ചു കൊണ്ടുപോയത് 100 മീറ്ററോളം

ഉച്ചയ്ക്ക് പതിനൊന്നേകാലോടെ ചിറ്റൂര്‍ റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് 100 മീറ്ററോളം സ്‌ക്കൂട്ടര്‍ യാത്രക്കാരെ വലിച്ചിഴച്ചു കൊണ്ടുപോയി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്.
ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം. രണ്ടു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇട റോഡില്‍ നിന്നും ചിറ്റൂര്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഇരുചക്രവാഹനത്തെ അമിതവേഗതയില്‍ വന്ന സ്വകാര്യബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ ഉണ്ടായിരുന്ന ഈശ്വര്‍ ലാലും സ്റ്റാലിനും തല്‍ക്ഷണം മരിച്ചു.
https://www.facebook.com/Malayalivartha






















