കോട്ടയത്ത് ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരിച്ചു. പാലാ തിടനാട് സ്വദേശി സാജു മാത്യു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് സാജു. ബസ് ഒാടിക്കുന്നതിനിടെ കോട്ടയം ബസ് സ്റ്റാന്‍ഡ് പിന്നിട്ടതിനുശേഷമാണ് ശാരീരകാസ്വാസ്ഥ്യമുണ്ടായത്.
തുടര്‍ന്ന് ബസ് റോഡരികില്‍ നിറുത്തി. ശേഷം സാജു സ്റ്റിയറിംങ് വീലിന് മുകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന നഴ്‌സും മറ്റുയാത്രക്കാരും അദ്ദേഹത്തിന് പ്രാഥമികശുശ്രൂഷ നല്‍കിയെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് സാജുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha






















