അധികാരത്തിന്റെ അഹന്തയാണ് സുകുമാരൻ നായരോട് കോടിയേരി കാട്ടിയത്; പുൽവാമ സംഭവത്തിൽ പാകിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്ന് ഒ രാജഗോപാൽ

അധികാരത്തിന്റെ അഹന്തയാണ് സുകുമാരൻ നായരോട് കോടിയേരി കാട്ടിയതെന്ന് ഒ രാജഗോപാൽ എംഎല്‍എ. ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം അപലപനീയമെന്നുംഒ രാജഗോപാൽ പറഞ്ഞു. പുൽവാമ സംഭവത്തിൽ പാകിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
എൻഎസ്എസിൻറെ മാടമ്പിത്തരം മനസ്സിൽ വച്ചാമതിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അനുനയനീക്കത്തിന് എൻഎസ്എസ് നേതൃത്വം കൈകൊടുക്കാതിരുന്നതോടെയാണ് കോടിയേരി വിമർശനം കടുപ്പിച്ചത്.
https://www.facebook.com/Malayalivartha
























