വോട്ടിനുവേണ്ടിയുള്ള കൈക്കൂലി;' ഇത് ലജ്ജാകരം; മോദിയുടെ കര്‍ഷക പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം

ലോക്സഭ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി കര്‍ഷകര്‍ക്കായി പുറപ്പെടുവിച്ച 75,000 കോടി രൂപയുടെ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടു വന്ന പദ്ധതി വോട്ടിനുവേണ്ടിയുള്ള കൈക്കൂലിയാണെന്ന് ചിദംബരം ആരോപിച്ചു.
''ഇന്നാണ് 'വോട്ടിനായുള്ള പണം' ദിവസം. വോട്ടിന് വേണ്ടി ഔദ്യോഗികമായി 2,000 രൂപ വീതം ഇന്ന് ബിജെപി സര്‍ക്കാര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് നല്‍കും.'' ജനാധിപത്യ രാജ്യത്ത് വോട്ടിനായി കൈക്കൂലി നല്‍കുന്നതിനെക്കാള്‍ ലജ്ജാകരമായ മറ്റൊന്നില്ലെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നില്ലെന്നത് നാണക്കേടാണെന്നും ചിദംബരം ആഞ്ഞടിച്ചു .
തന്റെ ട്വീറ്റര്‍ പേജിലൂടെയായിരുന്നു ചിദംബരം മോദി സര്‍ക്കാരിനെതിരെ ഗുരുതര വിമർശനമുന്നയിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha






















