ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി

ഉത്തര്‍പ്രദേശില്‍ ശുദ്ധീകരണ തൊഴിലാളികളുടെ കാല്‍ കഴുകി പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളോടുള്ള ആദര സൂചകമായാണ് നരേന്ദ്രമോദി കാല്‍ കഴുകിയത്. യു.പിയില്‍ കുംഭ മേളയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് യോഗി ആദിത്യനാഥ് നല്‍കിത്. ഉത്തര്‍പ്രദേശില്‍ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികതള്‍ക്ക് ആദരവൊരുക്കിയത്.
ഇത് സ്വപ്നമല്ലാതെ വേറൊന്നുമല്ല, അഭിമാനത്തോടെ ഞാന്‍ ഈ വീഡിയോയിലെ സുന്ദര നിമിഷങ്ങള്‍ എല്ലാരിലും എത്തിക്കുകയാണ്. വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചു. ശുദ്ധീകരണ തൊഴിലാളികളില്‍ ഒരാള്‍ സ്ത്രീയായിരുന്നു. തുടര്‍ന്ന് മോദി ഗംഗാ നദിയില്‍ പുണ്യസ്നാനവും നടത്തി. ത്രിവേണി ഘട്ടിലെ ആരതി ആരാധനയിലും പ്രധാനമന്ത്രി പങ്കെടുത്തു.
പ്രയാഗ്‌രാജില്‍ എത്തിയ മോദി 130 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ഥിച്ചതായി ട്വിറ്ററില്‍ കുറിച്ചു. ഫെബ്രുവരി 14ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യോഗി ആദിത്യനാഥും കുംഭമേളയില്‍ പങ്കെടുക്കുന്നതിന് പ്രയാഗ്‍രാജിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























