കോൺഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്; കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് കോടിയേരി

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇപ്പോൾ കോൺഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്‌താവന. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം പണിയുമെന്നാണ് മുൻ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്. കോൺഗ്രസും ബിജെപിയും തമ്മിൽ എന്താണ് വ്യത്യാസമെന്നും കോടിയേരി ചോദിച്ചു. കേരള സംരക്ഷണയാത്രയുടെ കോട്ടയത്തെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
ബിജെപി ഭരണത്തിൽ പശുവിന്റെ പേരിൽ രാജ്യത്ത് 120 പേരെ കൊലപ്പെടുത്തി. മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തിൽ വന്നപ്പോൾ പശുവിന്റെ പേരിൽ ദേശസുരക്ഷാ നിയമം ചുമത്തുന്നു. ഇവർ എങ്ങനെയാണ് ബിജെപിക്ക് ബധൽ ആവുന്നതെന്നും കോടിയേരി ചോദിച്ചു.
https://www.facebook.com/Malayalivartha






















