നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം;നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച കോടതി ഇതിനു അനുകൂലമായാണ് പ്രതീകരിച്ചത്.
എന്നാൽ , കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജ് വേണമെന്ന നടിയുടെ ആവശ്യത്തെ എതിര്‍ത്തും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ആവശ്യമുന്നയിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.നടിയുടെ ഹർജിയെ തുടർന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാർ കോടതിക്ക് കൈമാറി.
എറണാകുളം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ വിചാരണക്ക് ലഭ്യമാണോ എന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഹൈക്കോടതി രജിസ്ട്രി ഇന്ന് കോടതിയെ മറുപടി അറിയിക്കും.
നേരത്തെ തൃശ്സൂർ, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും ഒഴിവുള്ള ജഡ്ജിമാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha
























