സ്ത്രീയുടെ പരാതിയില്‍ അറസ്റ്റില്‍... മൊബൈല്‍ ക്യാമറയില്‍ കുളി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയി

സ്ത്രീയുടെ പരാതിയിന്‍മേല്‍ വിരുതനായ ഐഐടി വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫണ്‍ പരിശോധിച്ചപ്പോള്‍ പോലീസ് ഞെട്ടിപ്പോയി. അവസാനം വിദ്യര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതിനാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. താനെയിലാണ് സംഭവം ഉണ്ടായത്. താനെ നിവാസിയായ അവിനാഷ് കുമാര്‍ യാദവാണ് ഒളിക്യാമറയില്‍ കുളി ദൃശ്യങ്ങള്‍ പിടിച്ചതിന് അറസ്റ്റിലായത്.
താന്‍ കുളിക്കുന്ന സമയം ബാത്‌റൂം ജനലില്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ടുവെന്ന് ഒരു സ്ത്രീയാണ് പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച രാത്രി യുവതി കുളിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ഭര്‍ത്താവിനെ വിവരം അറിയിക്കുകയും ഭര്‍ത്താവ് ഫോണ്‍ പിടികൂടാന്‍ എത്തിയപ്പോള്‍ അവിനാഷ് ഓടി രക്ഷപ്പെടുന്നത് കണ്ടു.
സംഭവത്തെ തുടര്‍ന്ന് അവിനാഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും നഗ്‌നദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന പലരുടെയും ദൃശ്യങ്ങളായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















