പി വി അന്‍വറിന്‍റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി; കേസ് കോടതി ഇന്ന് പരിഗണിക്കും

പി വി അന്‍വര്‍ എംഎല്‍എയുടെ മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി. അടുത്ത കാലവര്‍ഷത്തിനുള്ളിൽ തടയണ പൊളിച്ചുമാറ്റണം എന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് കൈമാറി.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സ്ഥലം അതീവ പാരിസ്ഥിതിക പ്രാധാന്യം ഉള്ളതെന്ന് മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ പ്രളയകാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായി എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് ചീഫ് അധ്യക്ഷൻ ആയ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും.
https://www.facebook.com/Malayalivartha





















