Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അച്ഛന്റെ മകന്‍... പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവ് മണിരത്‌നം സിനിമയില്‍ ഉപദേശങ്ങള്‍ നല്‍കിയ എയര്‍ മാര്‍ഷല്‍ സിമ്മക്കുട്ടി വര്‍ധമാന്‍; കാട്ര് വെളിയിടൈ സിനിമാ കഥപോലെ സംഭവം മാറുമ്പോള്‍

28 FEBRUARY 2019 02:15 PM IST
മലയാളി വാര്‍ത്ത

താന്‍ ഭാവനയില്‍ കണ്ട സംഭവം മകന്റെ ജീവിതത്തില്‍ സംഭവിക്കുക എന്ന് പറഞ്ഞാല്‍. അതാണ് പരം വിശിഷ്ട സേവാ മെഡല്‍ നല്‍കി രാജ്യം ആദരിച്ച മുന്‍ എയര്‍ മാര്‍ഷല്‍ സിമ്മക്കുട്ടി വര്‍ധമാനെന്ന അഭിനന്ദന്റെ പിതാവിനും സംഭവിച്ചിരിക്കുന്നത്. തന്റെ കൂടി നിര്‍ദേശത്തില്‍ വെള്ളിത്തിരയിലൊരുങ്ങിയ തമിഴ്ചിത്രം ജീവിതത്തിലും ആവര്‍ത്തിക്കുന്നതിന്റെ ആത്മസംഘര്‍ഷത്തിലാണ് വര്‍ധമാന്‍. പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവ് വര്‍ധമാനാണ് തമിഴിലിറങ്ങിയ മണിരത്‌നം ചിത്രമായ കാട്ര് വെളിയിടൈയ്ക്കുവേണ്ടി ഉപദേശങ്ങള്‍ നല്‍കിയത്. കാര്‍ഗില്‍ യുദ്ധത്തിനിടെ പാക് പിടിയില്‍ അകപ്പെട്ട പൈലറ്റിന്റെ കഥപറയുന്നതാണ് കാട്ര് വെളിയിടൈ.

തമിഴ് യുവതാരം കാര്‍ത്തിയും ബോളിവുഡ് താരം അദിതി റാവു ഹൈദരിയും പ്രധാനവേഷമിട്ട ചിത്രം 2017ലാണ് പുറത്തിറങ്ങിയത്. കാര്‍ഗില്‍ യുദ്ധത്തിനിടെ വിമാനംതകര്‍ന്ന് പാക് പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ റാവല്‍പിണ്ടി ജയിലിലടയ്ക്കുന്നതും പീഡനത്തിന് വിധേയമാക്കുന്നതുമാണ് പ്രമേയം. ചിത്രത്തിന് രണ്ട് ദേശീയപുരസ്‌കാരം ലഭിച്ചു.

അതേസമയം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതായത്, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ തന്നെ നടത്തണമെന്നാണ് കമാന്‍ഡരുടെ കുടുംബത്തിന്റെ ആവശ്യം. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്ന് തിരിച്ച് പോയ അഭിനന്ദന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലായതിന്റെ ഞെട്ടലിലാണ് സ്വദേശമായ മാടന്‍പാക്കത്തെ പ്രദേശവാസികള്‍ ഇപ്പോഴും. മാത്രമല്ല, ദക്ഷിണമേഖല സൈനിക ക്യാമ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും വിങ് കമാന്‍ഡറുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

എല്ലാത്തിനപ്പുറം, എയര്‍മാര്‍ഷലും നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് വിങ് കമാന്‍ഡ് അഭിനന്ദന്‍ വര്‍ധമാന്‍.എന്നിരുന്നാലും കാര്‍ഗില്‍ യുദ്ധസമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ്. വര്‍ധമാന്‍. അതുകൊണ്ട് തന്നെ 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ കമാന്‍ഡ് ആയതുകൊണ്ട് തിരിച്ചടി നല്‍കുമോന്നാണ് സംശയം. ഇതിനെല്ലാം പുറമെ, മിഗ് യുദ്ധവിമാനങ്ങളുടെ വിദഗ്ധനായ അച്ഛന്റെ പാതയാണ് മകന്‍ അഭിനന്ദനും പിന്തുടര്‍ന്നത്. കൂടാതെ, ഡോക്ടറായ അമ്മ ശോഭയുടേയോ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയായ സഹോദരിയുടേയോ പാത പിന്തുടരാന്‍ അഭിനന്ദന്‍ താല്‍പര്യപ്പെട്ടില്ല.

ബംഗളൂരുവിലും ഡല്‍ഹിയിലുമായുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്ക്, തുടര്‍ന്ന് വ്യോമസേനയിലേക്കും. കാഞ്ചീപുരം സ്വദേശിയായ വര്‍ധമാന്‍ ആറ് വര്‍ഷം മുമ്പാണ് ചെന്നൈയിലെ മാടമ്പാക്കത്തെ ഡിഫന്‍സ് അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്. അതേസമയം അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം അഭിനന്ദന്‍ നാട്ടില്‍ വന്ന് പോയത്. മാത്രമല്ല, അഭിനന്ദനിനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് ഡിഎംകെ അടക്കം രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ, ഉത്തരേന്ത്യന്‍ സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും വ്യോമസേന പൈലറ്റ് ആയിരുന്നു. മാത്രമല്ല, വസതിയിലേക്ക് എത്തുന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥരോടും മാധ്യമങ്ങളോടും മകന്‍ തിരിച്ചുവരുമെന്നും അഭിമാനമാണെന്നും ഉറച്ച് പറയുന്നു വര്‍ത്തമാനും കുടുംബവും.

അതേസമയം, പാക് കസ്റ്റഡിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദനെ സുരക്ഷിതനായി തിരിച്ചുകിട്ടാനായി നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് പാകിസ്താന്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.രാജ്യാന്തര തലത്തില്‍ പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (15 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (54 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends