സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രസാദും പ്രതിയായ പ്രമോദും ഒരേ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തു സംബന്ധിച്ച് ദീർഘകാലമായി തർക്കം നിലനിൽക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും ഉത്തരവ് നിലനിൽക്കുകയും ചെയ്തിരുന്നുവെങ്കിലും തർക്കങ്ങൾക്ക് ഒരു പരിഹാരവുമുണ്ടായില്ല.
ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. നാല് മക്കളുള്ള ഈ കുടുംബത്തിലെ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. ഇവരുടെ മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ചു വർഷം മുമ്പും മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























