തലശേരി നഗരമധ്യത്തിലുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്ക്

തലശേരി നഗരമധ്യത്തിലുണ്ടായ വന്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11.30 ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ബിജെപി ഓഫീസിനു സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലശേരിയിലെ പൂജാ സ്‌റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്പ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു. ബിജെപി വലിയ അക്രമത്തിന് കോപ്പു കൂട്ടുന്നുവെന്നാണ് സ്‌ഫോടനം നല്‍കുന്ന സൂചനയെന്നും ഷംസീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















