Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് നെഫ്രോളജി ശക്തിപ്പെടുത്തുന്നു; പുതുതായി അനുവദിച്ചത് ഡോക്ടര്‍മാരുടെ 3 തസ്തികകള്‍:- പ്രതിവര്‍ഷം ചികിത്സയ്‌ക്കെത്തുന്നത് 10,000 കുട്ടികള്‍; വൃക്ക മാറ്റിവയ്ക്കാനുള്ളത് 22 കുട്ടികള്‍

28 FEBRUARY 2019 04:23 PM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3 തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരു പ്രൊഫസര്‍ രണ്ട് സീനിയര്‍ റസിഡന്റ് തസ്തികകളാണ് സൃഷ്ടിച്ചത്. 2020 ഓടുകൂടി ഡി.എം. നെഫ്രോളജി കോഴ്‌സ് തുടങ്ങാന്‍ സാധിക്കുന്നതാണ്. ഇതിലൂടെ വൃക്ക രോഗ ചികിത്സയ്ക്കും ഗവേഷണത്തിനും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പീഡിയാട്രിക് നെഫ്രോളജി വിഭാഗമുള്ള ഏക സ്ഥാപനമാണ് എസ്.എ.ടി. ആശുപത്രി. കോഴിക്കോട് മുതല്‍ തിരുനല്‍വേലി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും വൃക്കരോഗത്തിന് ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. പ്രതിവര്‍ഷം 10,000 ത്തിലധികം കുട്ടികളാണ് ഈ വിഭാഗത്തില്‍ ചികിത്സ തേടിയെത്താറുള്ളത്. ജന്മനായുള്ള വൃക്ക തകരാറുള്ളവരാണ് ഇതില്‍ അധികവും. ജീവിതശൈലീ രോഗങ്ങള്‍ കാരണം മുതിര്‍ന്നവര്‍ക്ക് പിടിപെടുന്നതു പോലെ വൃക്കരോഗം വരുന്നവരും കുറവല്ല. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കാത്ത് കഴിയുന്ന 22 കുട്ടികള്‍ക്കാണിപ്പോര്‍ ഡയാലിസിസ് ചെയ്യുന്നത്. വൃക്ക മാറ്റിവച്ച കുട്ടികളും തുടര്‍ചികിത്സയ്ക്കായി ഇവിടെയാണ് എത്തുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ തികച്ചും സൗജന്യ ചികിത്സയാണ് ഇവിടെ നല്‍കുന്നത്. ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണ് ഈ വിഭാഗത്തില്‍ ഒ.പി. പ്രവര്‍ത്തിക്കുക.


2007ലാണ് മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് നെഫ്രോളജി തുടങ്ങിയതെങ്കിലും 2015ലാണ് പ്രത്യേക വിഭാഗമായത്. 20 കിടക്കകളാണ് പീഡിയാട്രിക് വാര്‍ഡില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 ഡയാലിസിസ് മെഷീനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ സഹായത്തോടെ അമേരിക്കയിലെ സിന്‍സിന്നാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ഇവിടത്തെ നെഫ്രോളജി വിഭാഗം സഹകരിച്ച് വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി എസ്.എ.ടി. ആശുപത്രിയിലും വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം എസ്.എ.ടി. ആശുപത്രി റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തില്‍ 3 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ന്യൂനെറ്റോളജി വിഭാഗം ശക്തിപ്പെടുത്തുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (53 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (59 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends