Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കണ്ണൂരില്‍ ബി.ജെ.പി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരപരിക്ക്, ഒരാളുടെ മൂക്കിന്റെ ഒരുഭാഗം അറ്റുപോയി, കേള്‍വിശക്തിയും നഷ്ടപ്പെട്ടു

28 FEBRUARY 2019 08:41 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപം പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരപരിക്ക്. കൊല്ലം പള്ളിമുക്ക് സ്വദേശി സക്കീര്‍(36), കോഴിക്കോട് കുറ്റ്യേടി കടയങ്ങാട് കരിക്കുളത്തില്‍വീട്ടില്‍ പ്രവീണ്‍(33), വേളം കുളുക്കൂല്‍ താഴെ പുളിയില്‍കണ്ടി റഫീക്ക്(34) എന്നിവരെയാണ് ഗുരുതരപരിക്കോടെ തലശേരി ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്‍വശത്തെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്കിന്റെ ഒരുഭാഗം അറ്റുപോയി. കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. 

റഫീക്കിനും സക്കീറിനും കൈക്കും കാലിനും ഗുരുതര പരിക്കുകളുണ്ട്. തിരക്കേറിയ എംജി റോഡരികില്‍ പട്ടാപ്പകലുണ്ടായ സ്‌ഫോടനം നഗരത്തെ നടുക്കി. പൂജാസ്‌റ്റോറിലേക്കാവശ്യമായ പച്ചിലമരുന്നുകള്‍ ശേഖരിക്കാന്‍ ചന്ദ്രവിലാസം ഹോട്ടലിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിയതായിരുന്നു പരിക്കേറ്റ മൂന്ന് പേരും. കൂട്ടിയിട്ട കല്ലിന് മുകളില്‍ കയറി മരുന്ന് ശേഖരിക്കവെ വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂവരും തെറിച്ചുവീണു. ആര്‍എസ്എസ് - ബിജെപിക്കാര്‍ സൂക്ഷിച്ച പൈപ്പ്‌ബോംബാണ് പൊട്ടിയതെന്ന് സംശയിക്കുന്നു. സ്‌ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

പരിക്കേറ്റവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളതായി അറിവില്ല. രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചവയാണോ ബോംബുകള്‍ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട്ടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പ് അടുത്തതിനാലും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. അതേസമയം ബിജെപി ഓഫീസും പരിസരങ്ങളും കേന്ദ്രീകരിച്ച് ബോംബും ആയുധങ്ങളും സംഭരിച്ച് വച്ചിട്ടുണ്ടെന്നതിന് തെളിവാണിതെന്ന് സി.പി.എം ആരോപിച്ചു.

അക്രമം അവസാനിപ്പിക്കാന്‍ ബി.ജെ.പി തയ്യാറല്ല എന്നതിന്റെ തെളിവാണ് അവരുടെ മണ്ഡലം ഓഫീസിന് സമീപം നടന്ന വന്‍ സ്‌ഫോടനമെന്ന് തലശ്ശേരി എം.എല്‍.എ എ എന്‍ ഷംസീര്‍ ആരോപിച്ചു. പരിക്കേറ്റവരെ ജനറല്‍ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. തലശേരി നഗരസഭചെയര്‍മാന്‍ സി കെ രമേശന്‍, സിപിഎം ലോക്കല്‍സെക്രട്ടറി കാത്താണ്ടി റസാഖ്, വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം തുടങ്ങിയവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. കണ്ണൂര്‍, തലശ്ശേരി മേഖലയില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷത്തിന് അയവ് വന്നിരിക്കുന്ന ഘട്ടത്തിലാണ് സ്‌ഫോടനം നടന്നത്. അതിനാല്‍ സി.പി.എം ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമെന്നുറപ്പാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (50 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends