Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പോക്സോ കേസിൽ ഒളിവില്‍ കഴിയുന്ന വിതുര തൊ​ളി​ക്കോ​ട് ​ജു​മാ​ ​മ​സ്ജി​ദി​ലെ​ ​മുന്‍ ഇ​മാം ഷെ​ഫീ​ഖ് ​അ​ല്‍​ഖാ​സി​മി​ ഇരയുടെ പേരുവെളിപ്പെടുത്തി "യുട്യൂബില്‍"

28 FEBRUARY 2019 04:47 PM IST
മലയാളി വാര്‍ത്ത

പോക്സോകേസിൽ ഒളിവില്‍ കഴിയുന്ന വിതുര തൊ​ളി​ക്കോ​ട് ​ജു​മാ​ ​മ​സ്ജി​ദി​ലെ​ ​മുന്‍ ഇ​മാം ഷെ​ഫീ​ഖ് ​അ​ല്‍​ഖാ​സി​മി​ ​(46​) യു ട്യൂബിലൂടെ രംഗത്തെത്തിയത് പൊലീസിനെ വെട്ടിലാക്കി. താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ യു ട്യൂബിലൂടെ ശബ്ദസന്ദേശം പുറത്തുവിട്ടത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള ഗുരുതര കുറ്റവും ഇയാള്‍ നടത്തി. എന്നാല്‍, ഇയാള്‍ എവിടെയാണെന്നുപോലും അറിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അവകാശപ്പെടുമ്ബോഴാണ് ഇയാള്‍ യു ട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇമാമിനെതിരെ ഉയര്‍ന്ന ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന് ഇമാമിന്‍റെ കാറില്‍ പെണ്‍കുട്ടിയെ കണ്ടതോടെ നാട്ടുകാരിയായ പെണ്‍കുട്ടിയാണ് വിവരം കൈമാറിയത്. തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.പിന്നാലെ പള്ളിക്കമിറ്റി ഭാരവാഹികളാണ് ഷെഫീഖ് ഖാസിനിമിക്കെതിരെ പരാതി നല്‍കിയത്. ഇത് പ്രകാരം പോക്സോ നിയമമനുസരിച്ച് ഷെഫീഖിനെതിരെ പോലീസ് കേസെടുത്തിരുന്നു.

അതേസമയം ഇമാമിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോ പെണ്‍കുട്ടിയോ തയ്യാറായിരുന്നില്ല.എന്നാല്‍ പിന്നീട് ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തി. ആളൊഴിഞ്ഞ സ്ഥലത്ത് മനപ്പൂര്‍വ്വം കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ ഇമാം ഒളിവില്‍ പോയി. ബെംഗളൂരുവിലടക്കം ഇയാള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഇയാള്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി യുട്യൂബിലൂടെ ഇയാള്‍ ശബ്ദ സന്ദേശമാണ് പുറത്തുവിട്ടത്. ഇരയുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ ശബ്ദ സന്ദേശത്തിലൂടെ പുറത്തു പറയുന്നുണ്ട്. പീഡനാരോപണം അടിസ്ഥാന രഹിതമാണെന്ന് ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. ഇതോടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം പീഡനത്തിന് ഇയാള്‍ ഉപയോഗിച്ച കാര്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇമാമിന് ഒരു സംഘടനയാണ് സംരക്ഷണം നല്‍കുന്നതെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (53 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (59 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends