Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരങ്ങളില്‍ ഭൂരിപക്ഷവും താന്‍ എഡിറ്റ് ചെയ്യുകയും ഭര്‍ത്താവ് സംവിധാനം നിര്‍വഹിക്കുകയും ചെയ്ത കാര്‍ബണിന് നല്‍കിയ ചലച്ചിത്ര അക്കാദമി വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാപോളിനെതിരെ പ്രതിഷേധം

28 FEBRUARY 2019 08:34 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്‌ക്കാരങ്ങളില്‍ ഭൂരിപക്ഷവും താന്‍ എഡിറ്റ് ചെയ്യുകയും ഭര്‍ത്താവ് സംവിധാനം നിര്‍വഹിക്കുകയും ചെയ്ത കാര്‍ബണിന് നല്‍കിയ ചലച്ചിത്ര അക്കാദമി വൈസ്‌ചെയര്‍പേഴ്‌സണ്‍ ബീനാപോളിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നടക്കം വ്യാപക പ്രതിഷേധം. കാര്‍ബണും അക്കാദവി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിയും മത്സരത്തിന് പരിഗണിക്കരുതെന്ന സാംസ്‌കാരിക മന്ത്രി എ.കെ ബാലന്റെ നിര്‍ദ്ദേശം മറികടന്നാണ് ചലച്ചിത്ര അക്കാദമി അവാര്‍ഡ് വീതംവെയ്പ്പ് നടത്തിയത്. എഡിറ്റിംഗിന് അവാര്‍ഡ് നല്‍കാതെ ജൂറി നിഷ്പക്ഷത കാട്ടിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരടക്കം പരിഹസിക്കുന്നത്. ബീനാപോളും കമലും അടക്കുന്ന ചലച്ചിത്ര അക്കാദമി നേതൃത്വമാണ് ജൂറിയെ തെരഞ്ഞെടുത്തത് എന്നതാണ് മറ്റൊരു പ്രത്യേകത.

ബീനാപോളിന്റെ ഭര്‍ത്താവ് വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്, ആറെണ്ണം. മികച്ച ഛായാഗ്രഹണം, സംഗീതം, സിങ്ക് സൗണ്ട്, ശബ്ദമിശ്രണം, സൗണ്ട് ഡിസൈന്‍, ലബോറട്ടറി/ കളറിസ്റ്റ് അവാര്‍ഡുകളാണ് കാര്‍ബണിന് ലഭിച്ചത്. ബോളിവുഡില്‍ അടക്കം കഴിവ് തെളിയിച്ച കെ.യു മോഹന്‍ മികച്ച ക്യാമറാമാനാണെന്നതില്‍ സംശയമില്ല. എന്നാല്‍ കാര്‍ബണിനേക്കാള്‍ മികച്ച ദൃശ്യചാരുതയുള്ള സിനിമകള്‍ പോയകൊല്ലം മലയാളത്തിലുണ്ടായിരുന്നു. അതിനെയെല്ലാം ജൂറിയോ, ചലച്ചിത്ര അക്കാദമിയോ വിസ്മരിച്ചു. സംഗീത സംവിധാന പുരസ്‌ക്കാരം നേടിയ വിശാല്‍ഭരദ്വാജ് ഇന്ത്യയിലെ തന്നെ മികച്ച മ്യുസീഷനാണെന്നതില്‍ തര്‍ക്കമില്ല. കാര്‍ബണില്‍ അദ്ദേഹം ഈണമിട്ട ഒരു പാട്ട് പോലും മലയാളിയുടെ മനസില്‍ പതിഞ്ഞിട്ടില്ല. അതേസമയം ജോസഫിലെ പൂമുത്തോളേ... അടക്കം നിരവധി ഗാനങ്ങള്‍ പ്രേക്ഷകരുടെ ചുണ്ടില്‍ ഇപ്പോഴും തത്തിക്കളിക്കുകയാണ്.

സിങ്ക് സൗണ്ടിലെ പുതിയ പരീക്ഷണമായ സറൗണ്ട് സിങ്ക് സൗണ്ട് പരീക്ഷിച്ച മലയാളചിത്രമായിരുന്നു പ്രാണ. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍പൂട്ടിയാണ് അത് ചെയ്തത്. ആ ചിത്രം ജൂറിയുടെ ശ്രദ്ധയില്‍പ്പെട്ടില്ലേ, അതോ പരിഗണനയ്ക്ക് എത്തിയില്ലേ? അങ്ങനെ നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. അഖ്കാമദി ചെയര്‍മാന്‍ കമലിന്റെ ആമിക്ക് അവാര്‍ഡിന് പരിഗണിക്കേണ്ട നിലവാരം പോലുമുണ്ടായിരുന്നില്ല. ആ ചിത്രത്തിന് രണ്ട് അവാര്‍ഡാണ് നല്‍കിയത്. മികച്ച ഗായികയും പശ്ചാത്തല സംഗീതവും. ബിജിബാല്‍ നല്ല സംഗീതംസൃഷ്ടിക്കുന്നയാളാണെങ്കിലും ജോസഫില്‍ അനില്‍ജോണ്‍സണ്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധപിടിച്ച് പറ്റിയതും ആമിയിലേതിനേക്കാള്‍ മനോഹരവുമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയത്തില്‍ ഏറെ നിഷ്പക്ഷത ഉണ്ടായിരുന്നു. വിനായകനും ഇന്ദ്രന്‍സിനും അവാര്‍ഡ് ലഭിച്ചതും അങ്ങനെയാണ്. എന്നാല്‍ ഇത്തവണ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുന്നവര്‍ നിഷ്പക്ഷതകാട്ടിയില്ല. തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്ന പലരെയും തിരുകികയറ്റി അവാര്‍ഡ് വീതം വെച്ചു. കുമാര്‍ സാഹ്നിയെ പോലെ വലിയൊരു സംവിധായകന്‍ ജൂറി ചെയര്‍മാനായി എത്തി എന്നത് അഭിമാനമായിരുന്നു. എന്നാല്‍ അക്കാമി നേതൃത്വം ജൂറി അംഗങ്ങളെ ഉപയോഗിച്ച് ജൂറി ചെയര്‍മാന്റെ തീരുമാനങ്ങളെ അട്ടിമറിച്ചു. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് വിലകല്‍പ്പിച്ചില്ല. അത് സര്‍ക്കാരിനും ചലച്ചിത്രമേഖലയ്ക്കും വലിയ നാണക്കേടായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (50 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends