Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇലക്ട്രിക് ബസുകളെ കട്ടപ്പുറത്താക്കിയ ഏമാൻമാർക്ക് പണി കിട്ടും; വിജിലൻസ് റിപ്പോർട്ട് ലഭിച്ചാലുടൻ കെ. എസ്. ആർ.റ്റിസി സോണൽ ഓഫീസർ, ഷെഡ്യൂളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുത്തേക്കും

28 FEBRUARY 2019 08:38 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആർ.റ്റി.സി യുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. വിജിലൻസ് റിപ്പോർട്ട് ലഭിച്ചാലുടൻ കെ. എസ്. ആർ.റ്റിസി സോണൽ ഓഫീസർ, ഷെഡ്യൂളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വരും .

കന്നിയോട്ടത്തിൽ ഇലക്ട്രിക് ബസുകൾ അട്ടിമറിച്ചതിനാണ് ജീവനകാർക്ക് എതിരെ നടപടി വരാൻ പോകുന്നത്. ടോമിൻ ജെ തച്ചങ്കരി എം.ഡിയായിരുന്ന കാലത്താണ് ഇലക്ട്രിക് ബസ് എന്ന ആശയം മുന്നോട്ടു വച്ചത്. മുംബയിലുള്ള മഹാ വോയേജ് എന്ന കമ്പനിയാണ് ഇ ബസുകൾ കെ എസ് ആർ റ്റിസിക്ക് വാടകയ്ക്ക് നൽകിയത്. പത്ത് ബസുകളാണ് ആദ്യ ഘട്ടത്തിൽ വാങ്ങിയത്. സ്വകാര്യ ബസ് കമ്പനിയുമായുള്ള കരാർ അനുസരിച്ച് ബസും ഡ്രൈവറും അവർ നൽകും. കണ്ടക്ടറെ മാത്രം കെ എസ് ആർ റ്റി സി നൽകിയാൽ മതി. ഇതാണ് ജീവനകാർക്കിടയിൽ എതിർപ്പിന് കാരണമായത്. സിപിഎം യൂണിയൻ ഉൾപ്പെടെ ഇത്തരമൊരു പരിഷ്ക്കാരത്തിനു എതിരായിരുന്നു. എന്നാൽ തച്ചങ്കരിയുമായി എതിർപ്പുണ്ടായിരുന്ന മന്ത്രി ശശീന്ദ്രന് പോലും ഇ ബസുകളുടെ കാര്യത്തിൽ താത്പര്യമുണ്ടായിരുന്നു .

കന്നിയോട്ടത്തിൽ ചാർജ് തീർന്നാണ് ബസുകൾ വഴിയിൽ നിന്നത്. കഴിഞ്ഞ ദിവസം മൂന്ന് ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഹരിപ്പാട് മാത്രമാണ് ഇപ്പോൾ ചാർജിംഗ് സെന്റർ ഉള്ളത്. ഇതിനിടയിൽ ചാർജിങ്ങിന്റെ പേരിൽ സർവീസിന് താമസം ഉണ്ടായതും വിവാദമായി.

പല സാധാരണ സർവീസുകളും പിൻവലിച്ച ശേഷമാണ് ഇ ബസുകൾ നിരത്തിൽ ഇറക്കിയത്. ഇതിൽ ജീവനക്കാർ പ്രകോപിതരായി. കണ്ടക്ടർമാരും ഡ്രൈവർമാരും ഡ്യൂട്ടി കിട്ടാതായതോടെയാണ് ബഹളം ഉണ്ടായത്. പമ്പ മുതൽ നിലയ്ക്കൽ വരെ സർവീസ് നടത്തിയ ഇ ബസുകളാണ് ചാർജ് തീർന്നു വഴിയിൽ കിടന്നത്. അന്ന് നിലയ്ക്കലിൽ ചാർജിംഗ് സൗകര്യം ഏർപ്പാടാക്കിയിരുന്നു. ഒരിക്കൽ ചാർജ് ചെയ്താൽ 220 കിലോമീറ്റർ ഓടുമെന്നാണ് കമ്പനി പറഞ്ഞത്. എന്നാൽ 170 കിലോമീറ്റർ ഓടിയപ്പോൾ തന്നെ ബസിന്റെ ചാർജ് തീർന്നു. ദീർഘദൂര സർവീസ് നടത്തുമ്പോൾ ആവശ്യമായ മുൻ കരുതൽ സ്വീകരിക്കണമായിരുന്നു . എന്നാൽ യാതൊരു മുൻ കരുതലും സ്വീകരിക്കാതെയാണ് ജീവനക്കാർ സർവീസ് തുടങ്ങിയത്. ഇതാണ് വണ്ടികൾ വഴിയിൽ കിടക്കാൻ കാരണം.

സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് കെ എസ് ആർ റ്റി സി, എം ഡി തന്നെ മന്ത്രിയെ അറിയിച്ചെന്നാണ് വിവരം. അതുകൊണ്ടാണ് അദ്ദേഹം വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കുന്തമുന ജീവനക്കാരിലേക്ക് തന്നെ നീണ്ടു.

കെ എസ് ആർറ്റിസിയെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ജീവനക്കാർ തന്നെയാണ്. തച്ചങ്കരി ഇതിനെതിരെ നിലകൊണ്ടതാണ് അദ്ദേഹത്തെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാനുള്ള പ്രധാന കാരണം. ആദ്യം സർക്കാർ തച്ചങ്കരിക്കൊപ്പം നിന്നു. എന്നാൽ വൈകാതെ സർക്കാർ തച്ചങ്കരിക്ക് പിന്തുണ പിൻവലിച്ചു. തച്ചങ്കരി മനസു മടുത്താണ് കോർപ്പറേഷനിൽ നിന്നും ഇറങ്ങിയത്. പകരം നിയമിച്ച എം.പി. ദിനേശ് ആകട്ടെ സർക്കാരിന് കീഴിൽ പറക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു പരിഷ്ക്കാരവും സർക്കാർ അറിയാതെ നടപ്പിലാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മന്ത്രിയാകട്ടെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന കാര്യത്തിൽ കർശന നിലപാടാണ് എടുത്തിരിക്കുന്നത്.

മന്ത്രി ശശീന്ദ്രനെ മെരുക്കാൻ സിപിഎം നേതാക്കൾ ഇടപെടുമോ എന്ന കാര്യം വ്യക്തമല്ല. മുമ്പും അത്തരം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. സി പി എം നേതൃത്വം നൽകുന്ന യൂണിയന് മീതെ കളിക്കാൻ മന്ത്രി ശശീന്ദ്രന് ധൈര്യം പേരാ. അങ്ങനെ കളിച്ചാൽ തച്ചങ്കരി തെറിച്ചത് പോലെ ശശിന്ദ്രനും തെറിച്ചെന്ന് വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (51 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends