Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

വരും മാസങ്ങളില്‍ ശമ്പളം മുടങ്ങില്ല എന്ന് സംയുക്ത ട്രേഡ് യൂണിയന്റെ വാഗ്ദാനം വെള്ളത്തിൽ; സ്വന്തം വരുമാനത്തില്‍നിന്നും ശമ്പളം നല്‍കിയ കെ.എസ്.ആർ.ടി.സി യില്‍ ഈ മാസം തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങി

28 FEBRUARY 2019 06:52 PM IST
മലയാളി വാര്‍ത്ത

കാല്‍നൂറ്റാണ്ടിനു ശേഷം കഴിഞ്ഞമാസം സ്വന്തം വരുമാനത്തില്‍നിന്നും ശമ്പളം നല്‍കിയ കെ.എസ്.ആർ.ടി.സി യില്‍ ഈ മാസം തൊഴിലാളികള്‍ക്കുള്ള ശമ്പളം മുടങ്ങി. ടോമിന്‍ തച്ചങ്കരി സി.എം.ഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാന ദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍.ഡി.ആര്‍ , പി.എഫ്, എല്‍.ഐ.സി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു..

യൂണിയന്‍ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായപ്പോള്‍, വരും മാസങ്ങളില്‍ ശമ്പളം മുടങ്ങില്ല എന്ന് സംയുക്ത ട്രേഡ് യൂണിയന്‍ , തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനോട് അമ്പതു കോടിയുടെ ധനസഹായം ആവശ്യപ്പെടുകയാണ് പിന്നീടുണ്ടായത്. അതില്‍ ഇരുപതുകോടി ധനസഹായം സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. എന്നിട്ടും ബാക്കി തുക കണ്ടെത്താന്‍ കോര്‍പറേഷനായില്ല.

മാസശമ്പളം കൂടാതെ നിര്‍ബന്ധമായും അടക്കേണ്ടിയിരുന്ന എന്‍.ഡി.ആര്‍ , പി.എഫ്, എല്‍.ഐ.സി തുടങ്ങിയവയും 12.5 കോടി,പെന്‍ഷന്‍ പ്രോസസിംഗുമായി ബന്ധപ്പെട്ട 4 കോടി എന്നിവയൊന്നും ഈ മാസം ഒട്ടും നല്‍കാനാവുന്നില്ല. കൂടാതെ സ്‌പെയര്‍പാര്‍ട്ടസ് സപ്ലയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മറ്റും മാസംതോറും കുറേശ്ശേയായി നല്‍കിക്കൊണ്ടിരുന്ന തുകയിലും ഒറ്റ പൈസപോലും നല്കാനായിട്ടില്ല ...

തച്ചങ്കരി പോയശേഷം പിറ്റേന്ന് മുതല്‍ അന്‍പതുലക്ഷം രൂപ മുതല്‍ ഒരുകോടി രൂപയുടെ വരെ വരുമാനക്കുറവാണ് ദിവസം തോറും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍വീസ് നടത്തുന്ന കിലോമീറ്ററുകള്‍ കൂടുകയും ചെയ്തു.

വരുമാനം കുറഞ്ഞതിനേക്കാളുപരി ചിലവുകള്‍ വര്‍ദ്ധിച്ചത് പിന്നെയും തിരിച്ചടിയായി. ചെയിൻ സർവ്വീസുകൾ പുനഃസ്ഥാപിച്ചു. അങ്ങനെ ഓപ്പറേറ്റിംഗ് ജീവനക്കാരുടെ എണ്ണം കുറഞ്ഞു. കൂട്ടത്തോടെ ഡ്രൈവർമാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സ്ഥാനക്കയറ്റം നല്‍കിയതുമൂലം ചിലവ് വര്‍ദ്ധിച്ചെന്നു മാത്രമല്ല, ബസ്സില്‍ ഡ്യൂട്ടി ചെയ്യേണ്ട ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. തന്മൂലം കൂടുതല്‍ ബസുകള്‍ ഓടാതിരിക്കുകയും, ഓടുന്ന ബസ്സുകളില്‍ ഓവര്‍ടൈം ഡബിള്‍ ഡ്യൂട്ടികള്‍ നല്‍കുകയും ചെയ്തു.

നിയമപരമല്ലാത്ത കോണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മുതലായ, നേതാക്കന്മാരുടെ സുഖജീവിതത്തിനുള്ള തസ്തികകളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടു. പെന്‍ഷന്‍കാരുടെ കാര്യവും തഥൈവ.. കൃത്യസമയത്തു പെന്‍ഷനായി നല്‍കേണ്ട കണക്കുകള്‍ സഹകരണബാങ്കുകളിലേക്ക് കോര്‍പറേഷന്‍ നല്‍കാത്തതിനാല്‍ പെന്‍ഷന്‍ വിതരണവും മുടങ്ങുന്നു.

അനുദിനം യൂണിയന്‍ നേതാക്കളുടെ ഭരണമാണ് ചീഫ് ഓഫിസില്‍ നടക്കുന്നത്. മാനേജ്മന്റ് ചെയ്യേണ്ട കാര്യങ്ങളിലെല്ലാം നേതാക്കളാണ് തീരുമാനമെടുക്കുന്നത്. കേരളത്തിലെ ഏറ്റവും നഷ്ടം വരുത്തുന്ന പൊതുമേഘലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി ഉയര്‍പ്പിന്റെ പാതയിലാണെന്ന് കരുതിയവരുടെ പ്രതീക്ഷകള്‍ എട്ടുനിലയില്‍ പൊട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (12 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (28 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (54 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends