വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ സംഘം ചേർന്ന് വീട്ടിൽ നിന്നും വലിച്ചിറക്കി ക്രൂരമായി തല്ലിചതച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ ജയില്‍വാര്‍ഡന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് നേരെയാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ ശല്യപ്പെടുത്തി എന്ന് ആരോപിച്ച് പ്ല്‌സ്ടു വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റിലായി. വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന രഞ്ജിത്തിനെ വിനീതിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം എത്തി പുറത്തിറക്കി ശക്തമായി മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. എന്നാല്‍ തനിക്ക് പെണ്‍കുട്ടിയെ അറിയില്ലെന്ന് പല വട്ടം പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ല.
പിന്നീട് പോലീസ് നടത്തിയ പ്രാഥമീക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്ന് തെളിഞ്ഞിരുന്നു. തലയ്ക്കും ഇടുപ്പിനും അടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചികിത്സക്കായി കൊല്ലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍, കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പരാതിയുണ്ടായിട്ടും വിദ്യാര്‍ത്ഥി മരിക്കും വരെയും പ്രതിയെ പിടിക്കാതിരുന്ന പോലീസ് ഇന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഇയാഴാണ് രഞ്ജിത്തിന്റെ തലയ്ക്ക് അടിക്കുന്നത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശിയാണ് മരിച്ച രഞ്ജിത്ത്. ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
https://www.facebook.com/Malayalivartha






















