Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫീസ് നിര്‍ണയിച്ച് പ്രവേശനഫീസ് റെഗുലേറ്ററി കമ്മിറ്റിയിറക്കിയ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി

01 MARCH 2019 09:47 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫീസ് നിര്‍ണയിച്ച് പ്രവേശനഫീസ് റെഗുലേറ്ററി കമ്മിറ്റിയിറക്കിയ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. രണ്ടു മാസത്തിനകം പുതിയ ഫീസ് നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. അതുവരെ നിലവില്‍ നിശ്ചയിച്ച നിരക്കില്‍ ഫീസ് ഈടാക്കാം. റെഗുലേറ്ററി കമ്മിറ്റി ഒരുകൂട്ടം സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് നിര്‍ണയിച്ചതു സന്പൂര്‍ണ യോഗം ചേര്‍ന്നല്ലെന്നു വിലയിരുത്തിയാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

കമ്മിറ്റിയിലെ രണ്ടോ മൂന്നോ അംഗങ്ങള്‍ ചേര്‍ന്നാണു ഫീസ് നിര്‍ണയ ഉത്തരവുകള്‍ നല്‍കിയത്. എല്ലാവരും പങ്കെടുത്തിട്ടില്ല. ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ കോറം തികയണമെങ്കില്‍ യോഗത്തില്‍ കുറഞ്ഞതു നാലംഗങ്ങള്‍ വേണമെന്ന വ്യവസ്ഥ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

ഇതോടെ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ഹാജരായി യോഗം ചേര്‍ന്ന് ഉത്തരവിറക്കണമെന്നാണു നിയമം. ആ നിലയ്ക്ക് കോറം തികയാതെയുള്ള ഫീസ് നിര്‍ണയ കമ്മിറ്റി നല്‍കിയ ഉത്തരവുകള്‍ റദ്ദാക്കുകയാണ് വിധിയില്‍ പറയുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ചെലവുകള്‍ കൃത്യമായി കണക്കാക്കാതെ ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് നിര്‍ണയിച്ചതു പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ 26 സ്വാശ്രയ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. 2016-2017, 2017-2018, 2018-2019 എന്നീ വര്‍ഷങ്ങളിലെ ഫീസ് നിര്‍ണയത്തെയാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ചോദ്യം ചെയ്തത്.

4.5 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപവരെയാണ് കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നും 11 ലക്ഷമായി ഫീസ് ഉയര്‍ത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേസില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കക്ഷി ചേര്‍ന്നിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഫീസ് നിര്‍ണയിക്കാന്‍ അധികാരമുണ്ടെങ്കിലും ഫീസ് നിയന്ത്രണ അധികാരം പ്രവേശനഫീസ് റെഗുലേറ്ററി കമ്മിറ്റിക്കാണെന്നു ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

സ്വാശ്രയ കോളജുകള്‍ നിശ്ചയിക്കുന്ന ഫീസില്‍ തലവരിപ്പണം, ലാഭമുണ്ടാക്കല്‍, ചൂഷണം എന്നിവയുണ്ടോയെന്നു പരിശോധിച്ച് ഒഴിവാക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ഫീസ് നിയന്ത്രിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്നു പറയുന്നതില്‍ അര്‍ഥമില്ല. മെഡിക്കല്‍ കോഴ്‌സ് നടത്തുന്നതിന്റെ ചെലവ് കണക്കാക്കാനുള്ള രേഖകള്‍ മാത്രം കോളജുകള്‍ കമ്മിറ്റിക്കു സമര്‍പ്പിച്ചാല്‍ മതി.

കോളജുകള്‍ നിശ്ചയിച്ച ഫീസില്‍ തലവരിപ്പണമുണ്ടോ, ലാഭമുണ്ടാക്കിയിട്ടുണ്ടോ എന്നിവയാണു കമ്മിറ്റി പ്രാഥമികമായി പരിശോധിക്കേണ്ടത്. ചൂഷണമുണ്ടോ, ചെറിയതോതിലുള്ള ഫീസ് വര്‍ധന ന്യായമാണോ, അധികത്തുക കോളജിന്റെ നേട്ടത്തിനു വേണ്ടി ചെലവിടുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിശോധിക്കാം. ഇങ്ങനെ കോളജ് അധികൃതര്‍ നിശ്ചയിച്ച ഫീസ് നിയമപ്രകാരമല്ലെന്നു കണ്ടാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഫീസ് റെഗുലേറ്ററി കമ്മിറ്റിയുമായി കോളജുകള്‍ സഹകരിക്കുകയാണു വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (56 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends