Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇന്ത്യയുമായുമുള്ള ചർച്ചയ്ക്കു തയ്യാറാണെന്ന് പാകിസ്ഥാൻ; മൈൻഡ് ചെയ്യാതെ ഇന്ത്യ; പിന്നിൽ ആഭ്യന്തര രാഷ്ട്രീയവും പാക്കിസ്ഥാനു ഭീകരവാദവുമായുള്ള ബന്ധത്തെ ക്കുറിച്ചുള്ള നിലപാടുകകളും

01 MARCH 2019 10:44 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുമായുമുള്ള ചർച്ചയ്ക്കു തയ്യാറാണെന്നും വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടുനൽകാനുള്ള തീരുമാനം അതിന്റെ ആദ്യ ചുവടാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസ്താവന നടത്തിയതിനെ കേട്ട ഭാവം പോലും കാണിക്കാതെ ഇന്ത്യ . പാക്കിസ്ഥാനു ഭീകരവാദവുമായുള്ള ബന്ധത്തെ ക്കുറിച്ചുള്ള നിലപാടുകളും ആഭ്യന്തര രാഷ്ട്രീയവുമൊക്കെയാണ് ഇങ്ങനെയൊരു സമീപനത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട് .

പാക്കിസ്ഥാന് അതിർത്തി കടന്ന് പ്രത്യാക്രമണം നടത്താനായി എന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയായി എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇപ്പോഴത്തെ രാജ്യാന്തര സമ്മർദം കണക്കിലെടുക്കുമ്പോൾ, പ്രത്യാക്രമണത്തിന് അതേ രീതിയിലുള്ള മറുപടി ഉടൻ തന്നെ അത്ര എളുപ്പമല്ല. രാജ്യാന്തര സമ്മർദമാണ് അഭിനന്ദനെ ഉടൻ വിട്ടുനൽകാൻ പ്രേരിപ്പിച്ചത്. അതിൽ നയതന്ത്രപരമായി ഇന്ത്യ വിജയിച്ചു.

ജമ്മു കശ്മീരിലും പാക്ക് അധിനിവേശ കശ്മീരിലും ഭീകരരെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നു, പാക്കിസ്ഥാനിൽത്തന്നെ ഭീകരർക്ക് താവളമൊരുക്കുന്നു, ഭീകരെ സഹായിക്കുന്നു. ഭീകരവാദം പാക്കിസ്ഥാൻ നയമായി കൊണ്ടുനടക്കുന്നു– ഇതാണ് ഇന്ത്യയുടെ നിലപാട്. ഇതിന് ഉപോദ്ബലകമായ തെളിവുകൾ ഇന്ത്യ നിരത്തുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ വിലയിരുത്തൽ ശരിവെക്കുകയാണ്

ഭീകരവാദത്തിന്റെ വലിയ ഇരയാണ് തങ്ങൾ എന്നു പറയുന്നതല്ലാതെ ഭീകരരെ അമർച്ച ചെയ്യാൻ പാക്കിസ്ഥാൻ നടപടിയെടുക്കുന്നില്ല. പകരം, ഇപ്പോൾ സമാധാനത്തെയും ചർച്ചയെയും കുറിച്ച് പറയുന്നു. ഇത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

ഭീകരർക്കും അവരുടെ താവളങ്ങൾക്കുമെതിരെ പാക്കിസ്ഥാൻ ഉടനെ നടപടിയെടുക്കണം, ആ നടപടി വിശ്വസനീയവുമായിരിക്കണം– ഇതിനുശേഷം മതി ചർച്ചയെക്കുറിച്ചുള്ള വർത്തമാനമെന്നാണ് ഇന്ത്യ പറയുന്നത്. അഭിനന്ദനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ ശ്രമിക്കുമെന്ന് ഇന്ത്യ വിലയിരുത്തി.

അഭിനന്ദന്റെ മോചനത്തിനായി ഇന്ത്യയിൽ മുറവിളി ഉയരുമെന്നും കാണ്ഡഹാർ വിമാന റാഞ്ചലുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യം പോലെയൊന്ന് സൃഷ്ടിക്കാമെന്നും പാക്കിസ്ഥാൻ കരുതി. എന്നാൽ, അഭിനന്ദനെ ‘വിലപേശൽ കാർഡാ’ക്കാനുള്ള ശ്രമം അംഗീകരിക്കാൻ തയാറല്ലെന്നതിന്റെ വ്യക്തമായ സൂചന പാക്കിസ്ഥാനു നൽകിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (56 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends