സ്വപ്ന ഭവനം കെട്ടിപ്പടുക്കാൻ പണം നൽകി കൂടെ നിന്നു... ഒടുക്കം കടംകൊടുത്ത തുക തിരികെ ചോദിച്ചപ്പോൾ സ്വഭാവം മാറി; തർക്കം മൂത്തപ്പോൾ സുഹൃത്തിനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തി... കൊലപാതകം അപകടമാക്കി ചിത്രീകരിക്കാൻ റോഡില്‍ തള്ളി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

സ്വപ്ന ഭവനം കെട്ടിപ്പടുക്കാൻ പണം നൽകി കൂടെ നിന്നു... ഒടുക്കം കടംകൊടുത്ത തുക തിരികെ ചോദിച്ചപ്പോൾ സ്വഭാവം മാറി. പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ. നാടിനെ നടുക്കിയ കൊലപതാകം അരങ്ങേറിയത് കല്പറ്റയിലാണ്. അതേസമയം സംഭവത്തില്‍ പ്രതി പിടിയിലാകുകയും ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മേപ്പാടി കടച്ചിക്കുന്ന് മാമല സണ്ണിയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സണ്ണിയുടെ സുഹൃത്ത് റഷീദാണ് അറസ്റ്റിലായത്.കഴിഞ്ഞ 24ന് രാത്രി പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തുടര്‍ന്ന് റഷീദ് സണ്ണിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. സണ്ണി മരിച്ചു എന്നാണ് പ്രതി ആദ്യം കരുതിയത്.
തുടര്‍ന്ന് അപകട മരണമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു. റോഡരികില്‍ ഉപേക്ഷിച്ച് റഷീദ് കടന്നു കളഞ്ഞു. വഴി യാത്രക്കാരാണ് ഗുരുതരമായി പരുക്കേറ്റ സണ്ണിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അടുത്ത ദിവസം ചികിത്സിലിരിക്കെ സണ്ണി മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. റഷീദിന്റെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ നല്‍കി സണ്ണി സഹായിച്ചിരുന്നു. ഈ തുക പല തവണ തിരികെ ആവശ്യപ്പെട്ടെങ്കിലും റഷീദ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും കൊലപതകത്തിലേയ്ക്ക് നയിച്ചതും.
https://www.facebook.com/Malayalivartha






















