Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പാക്കിസ്ഥാന്‍ മുന്നോട്ട് വെച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ, ആദ്യം അഭിനന്ദിനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ താക്കീതിന് മുന്നില്‍ പാക്കിസ്ഥാന്‍ മുട്ടുമടക്കി, ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം കൈകോര്‍ത്തു

01 MARCH 2019 02:30 PM IST
മലയാളി വാര്‍ത്ത

വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത് മുതല്‍ ലോകം ഉറ്റുനോക്കിയിരുന്നത് ഇന്ത്യ ഇത് എങ്ങനെ പരിഹരിക്കുമെന്നാണ്. ജെനീവ കരാര്‍ അനുസരിച്ച് ആക്രമണത്തിനിടെ അതിര്‍ത്തിക്കപ്പുറത്ത് പെട്ട് പോകുന്ന സൈനികനെ മാതൃരാജ്യത്തിന് വിട്ട് നല്‍കണമെന്നാണ്. എന്നാല്‍ പാക്കിസ്ഥാന്‍ അതിന് തയ്യാറാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം ബാലക്കോട്ടെ ഇന്ത്യന്‍ ആക്രമണം പാക്‌സൈന്യത്തിന്റെയും പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും മുഖത്തേറ്റ അടിയായിരുന്നു. പാക്കിസ്ഥാന്‍ മുന്നോട്ട് വെച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴങ്ങാതെ, അഭിനന്ദിനെ ആദ്യം മോചിപ്പിക്കാനാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയും അമേരിക്കയും സൗദി അറേബ്യയും യു.എ.ഇയും അതിന് അനുകൂലമായ നിലപാട് എടുക്കുകയും പാക്കിസ്ഥാന്‌മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അതോടെ പുലിയെ പോലെ നിന്ന പാക്ക് സൈന്യം എലിയെ പോലെ മാളത്തിലോടിയൊളിച്ചു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തുടക്കം മുതല്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടെങ്കിലും അവരുടെ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും വ്യാജ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. തീവ്രവാദത്തിനും തീവ്രവാദ സംഘടനകള്‍ക്കും എതിരെ ആദ്യം നടപടി സ്വീകരിച്ച ശേഷം ചര്‍ച്ചയാകാമെന്ന ഇന്ത്യന്‍ നിലപാടിന് ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചതോടെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് അവരുടെ വിദേശകാര്യമന്ത്രിക്ക് പരസ്യമായി പറയേണ്ട സാഹചര്യമുണ്ടായി. അത് ഇന്ത്യയുടെ വലിയവിജയമാണ്. ലോകരാജ്യങ്ങളെ ഇന്ത്യയുടെ കീഴില്‍ അണിനിരത്തിയാണ് ഈ നയതന്ത്രവിജയം നേടിയത്. തീവ്രവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന വ്യക്തമായ സന്ദേശം ലോകത്തിന് നല്‍കാനും ഇന്ത്യയ്ക്കായി.

പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ബന്ധമില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയത് പരിശോധിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി വ്യക്തമാക്കി. മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ-പാക്ക് പ്രശ്‌നത്തില്‍ മൂന്നാമതൊരു മധ്യസ്ഥന്റെ ആവശ്യമില്ലെന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. അത് പലലോക നേതാക്കളെയും ഞെട്ടിച്ചു. പാക്കിസ്ഥാന് സൈനിക അലവന്‍സ് ഉള്‍പ്പെടെ നല്‍കുന്ന രാജ്യമാണ് അമേരിക്ക. എന്നാല്‍ തീവ്രവാദത്തിനെതിരായ നിലപാട് അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇന്ത്യ ട്രംപിന്റെ മധ്യസ്ഥത തള്ളിക്കളഞ്ഞത്.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോര്‍പ്പറേഷനിലെ അംഗരാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചു എന്നതും വലിയ നേട്ടമാണ്. തങ്ങളുടെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇസ്്‌ലാമിക് കോര്‍പ്പറേഷന്‍ ഇക്കാര്യം തള്ളിക്കളഞ്ഞു. തുടര്‍ന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു. അങ്ങനെ നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ എല്ലാ രീതിയിലും ഒറ്റപ്പെട്ടതോടെ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയാതെ രക്ഷയില്ലെന്ന് പാക്കിസ്ഥാന് മനസിലായി. അതിന്റെ തുടക്കമാണ് അഭിനന്ദിന്റെ മോചനം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (57 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends