Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നുഴഞ്ഞ്കയറി

01 MARCH 2019 08:20 PM IST
മലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നുഴഞ്ഞ്കയറി. പാര്‍ട്ടിയിലെ പ്രധാന എതിരാളിയായ സി.ദിവാകരനെ വെട്ടാനാണ് കാനം കരുനീക്കിയതെന്ന് ആരോപണമുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ഇസ്മയിലിനെയും സംഘത്തെയും വെട്ടിനിരത്തിയ കാനം ദേശീയതലത്തില്‍ ചുവട് ഉറപ്പിക്കുന്നതും അവര്‍ക്ക് നോക്കിനില്‍ക്കാനേ ആവുന്നുള്ളൂ. കാനത്തിന് പുറമേ സി.ദിവാകരന്‍ എം.എല്‍.എയും തിരുവനന്തപും ജില്ലാ സെക്രട്ടറി ജി.ആര്‍ അനിലും സാധ്യതാ പട്ടികയില്‍ ഇടംനേടി. കഴിഞ്ഞതവണത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. അതിനെ മറികടക്കാനാണ് പൊതുസ്വതന്ത്രരെ ഇറക്കാതെ പാര്‍ട്ടിക്കാരെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 

സ്ഥാനാര്‍ത്ഥികളുടെ ആദ്യ സാധ്യതാപട്ടിക സംസ്ഥാന സമിതിക്ക് കൈമാറി. തൃശ്ശൂരില്‍ സി എന്‍ ജയദേവന്‍, കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പരിഗണനയിലുണ്ട്. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട് സത്യന്‍ മൊകേരിയും ഇടംനേടി. എം.എല്‍.എയായ ചിറ്റയംഗോപകുമാറിനെ മത്സരിപ്പിക്കരുതെന്നും ചെങ്ങറ സുരേന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ ചെങ്ങറയെ കൊണ്ട് കൊടിക്കുന്നില്‍ സുരേഷിനെ തോല്‍പ്പിക്കാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. തൃശൂരില്‍ സി.എന്‍ ജയദേവന്‍ നല്ല പേരെടുത്തിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. വയനാട്ടില്‍ ആരെ മത്സരിപ്പിക്കും എന്നത് സംബന്ധിച്ച അഭ്യൂഹം ഇപ്പോഴും തുടരുന്നു. 

കാനം മത്സരിക്കാനുള്ള സാധ്യത കുറവാണെന്നും അറിയുന്നു. സംസ്ഥാന സെക്രട്ടറിയേക്കാള്‍ വലിയ പദവിയല്ല എം.പിയുടേത്. കഴിഞ്ഞ തവണ തിരുവനന്തപുരം സീറ്റില്‍ സി.എസ്.ഐ സഭാ നേതാവ് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോടികള്‍ കോഴ വാങ്ങിയിട്ടായിരുന്നെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സി. ദിവാസകരനും ഇടപാടില്‍ പങ്കുണ്ടെന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സി.ദിവാകരന് മന്ത്രി സ്ഥാനം നല്‍കാന്‍ കാനം തയ്യാറായില്ല. പുതുമുഖങ്ങള്‍ക്കാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രഖ്യാപിച്ച് ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒതുക്കി. വി.എസ് സുനില്‍കുമാറിനെയും ഇ. ചന്ദ്രശേഖരനെയും കെ.രാജുവിനെയും പി. തിലോത്തമനെയും മന്ത്രിമാരാക്കുകയും ചെയ്തു. 

ദിവാകരനെ മന്ത്രിയാക്കിയാല്‍ അദ്ദേഹം പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്ന് കാനത്തിനറിയാമായിരുന്നു. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നടക്കില്ലെന്ന് മനസിലാക്കിയ കാനം തന്ത്രപരമായ നീക്കമാണ് നടത്തിയത്. തന്നേക്കാള്‍ ജൂനിയറായവരെ, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നു എന്ന ന്യായം പറഞ്ഞ് മന്ത്രിമാരാക്കി. തിരുവനന്തപുരം സീറ്റ് വിവാദത്തില്‍ പാര്‍ട്ടി നടപടി നേരിട്ട ദിവാകരന് വലിയ പ്രതിരോധം തീര്‍ക്കാനായില്ല. മുല്ലക്കര പിന്നെ അത്ര കരുത്തനായ നേതാവുമല്ല. അങ്ങനെ എല്ലാ ഘടകങ്ങളും കാനത്തിന് അനുകൂലമായിരുന്നു. ഇപ്പോഴും ഏതാണ്ട് അതേ സ്ഥിതിയിലാണ് സി.പി.ഐ സംസ്ഥാന ഘടകം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends