Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എം.എല്‍.എയുടെ മകള്‍ മാനേജരായ ബാങ്കിന്റെ കിട്ടാക്കടം തിരികെ പിടിക്കാന്‍ ദേവസ്വം ബോള്‍ഡിനെ കരുവാക്കുന്നു, നടപടി കൊട്ടാരക്കര ഗണപതി ക്ഷേത്ത്രതിന്റെ വികസനത്തിന്റെ പേരില്‍

02 MARCH 2019 04:58 PM IST
മലയാളി വാര്‍ത്ത

എം.എല്‍.എയുടെ മകള്‍ മാനേജരായ ബാങ്കിന്റെ കിട്ടാക്കടം തിരികെ പിടിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കരുവാക്കുന്നു. ബോര്‍ഡിനു കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബാങ്കിന്റെ ഭീമമായ കിട്ടാക്കടം ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ അണിയറയില്‍ നീക്കം സജീവമായിരിക്കുന്നത്.

കൊട്ടാരക്കര ഗണപതി ക്ഷേത്ര വികസനത്തിന് മതിയായ സ്ഥല സൗകര്യങ്ങള്‍ ഇല്ലെന്നു വരുത്തി കൊട്ടാക്കര ഫെഡറല്‍ ബാങ്കിന്റെ ലേലത്തില്‍വെച്ച ലേല വസ്തുവിന് ഉയര്‍ന്ന ഫെയര്‍വാല്യൂ ഇട്ട് ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് ചില ദേവസ്വം ബോര്‍ഡ് ഉന്നതരെ മുന്‍നിര്‍ത്തി എം.എല്‍.എയും ബാങ്ക് മാനേജരായ മകളും ചരടുവലികള്‍ നടത്തിയത്. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിനു സമീപത്തു നിന്നു തുടങ്ങുന്ന 89.5 സെന്റ് വസ്തു എട്ടരക്കോടിയുടെ ബാങ്ക് ബാധ്യത തീര്‍ത്ത് ലേലം പിടിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ ഗണപതി ക്ഷേത്ത്രതിന്റെ കോടിക്കണക്കിനു രൂപാ വരുന്ന ഫണ്ട് ലക്ഷ്യംവെച്ച് വസ്തു മാഫിയാക്കാരുടെ ഇടനിലക്കാരും മറ്റുചില ഉന്നതരുടെയും ഒത്താശയോടെയാണ് കരുക്കള്‍ നീക്കുന്നത്.

കോടതിയുടെ അനുമതി ഇല്ലാതെ ദേവസ്വം ബോര്‍ഡിന് കോടികള്‍ മുടക്കി വസ്തുവാങ്ങാന്‍ കഴിയില്ലെന്നിരിക്കെയാണ് അണിയറയില്‍ ദേവസ്വം ഉന്നതരുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കുന്നത്. കൊട്ടാരക്കര ക്ഷേത്രത്തിനു വടക്കു ഭാഗത്തുള്ള റോഡിനു കിഴക്കായാണ് ഈ സ്ഥലം. ഈ സ്ഥലം വാങ്ങിയാല്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി വാങ്ങിയാലേ ദേവസ്വം ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെങ്കിലും എത്താനാകൂ. അന്യായവില നല്‍കി ഈ വസ്തുവും ബോര്‍ഡിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ലക്ഷങ്ങളുടെ കമ്മീഷന്‍ ലക്ഷ്യമിട്ടാണ് ഇതിനുള്ള കരുക്കള്‍ അണിയറയില്‍ ദേവസ്വം ഉന്നതര്‍ നീക്കുന്നത്.

കൊട്ടാരക്കര പി.ഡി മണികണ്‌ഠേശ്വരം ദേവസ്വത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാന്‍ മുഖേന നടപ്പാക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ മറവിലാണ് ദേവസ്വം ഖജനാവ് കൊള്ളയടിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗുഡാലോചന നടത്തുന്നത്. ക്ഷേത്രത്തിനു സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ റീസര്‍വ്വെ 67/8, 67/30, 68/14, 68/15, 68/17, 68/11, 68/1168/12,68/16, 68/13, 68/1(8 എന്നീ നമ്പരുകളില്‍പ്പെട്ട 89.5375 സ്ഥലവും മൂന്നു മുറി കടകളും ഏറ്റെടുത്താല്‍ ലാഭകരമാകുമെന്ന് ദേവസ്വം സെക്രട്ടറിയുടെ ആര്‍ഒസി നമ്പര്‍ 1710/19/എം ഉത്തരവിന്റെ മറപിടിച്ചാണ് ലക്ഷങ്ങളുടെ കുംഭകോണത്തിന് ദേവസ്വം ഉന്നതര്‍ കരുക്കള്‍ നീക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends