Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാ​ഗ്രത

05 JULY 2026 11:07 AM IST
മലയാളി വാര്‍ത്ത

കോടികൾ കൊയ്യുന്ന അദാനി ​ഗ്രൂപ്പ് എന്താണ് വിഴിഞ്ഞത്ത് ചെയ്യുന്നത്.. ചിന്തിച്ചിട്ടുണ്ടോ ? ജനങ്ങളുടെ നികുതി പണം ഉപയോ​ഗിച്ച് നിർമ്മിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നമ്മളാരുമറിയാതെ ഒരു പ്രത്യേക കമ്പനിയുടെ കുത്തകയായി മാറാൻ പോകുകയാണ്.അതിന് അവസരം ഉണ്ടാക്കി നൽകിയ അദാനി കമ്പനിക്ക് കിട്ടുന്നതാകട്ടെ കോടികളുടെ ലാഭവും. വിഡി സതീശനും പിണറായി വിജയനും തമ്മിലുള്ള പോര് എന്നതിനേക്കാൾ ഉപരി നമ്മൾ കരുതുന്നതിലപ്പുറമാണ് വിഴിഞ്ഞം വിഷയം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വിസ് കമ്പനിയായ എംഎസ്‍സി ഗ്രൂപ്പിന് വിൽക്കാനുള്ള അദാനി പോർട്ട്‌സിന്റെ തീരുമാനം അന്താരാഷ്ട്ര സമുദ്രവാണിജ്യ ഭൂപടത്തിൽ ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ ഒരു തുറമുഖം വിദേശ കുത്തകകളുടെ കൈകളിലേക്ക് മാറുന്നതിന്റെ അപകടകരമായ സൂചനയാണ്.

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഉപകമ്പനിയായ മുണ്ടി ലിമിറ്റഡാണ് വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്നത്. ഇവിടെയാണ് സമുദ്രവാണിജ്യ രംഗത്തെ 'ലംബമാന സംയോജനം' (Vertical Integration) എന്ന വലിയ ഭീഷണി ഒളിഞ്ഞിരിക്കുന്നത്. ഒരു തുറമുഖം എല്ലാ കപ്പൽ കമ്പനികൾക്കും തുല്യ പരിഗണന നൽകുന്ന 'കോമൺ-യൂസർ' അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് കരാർ നിഷ്‌കർഷിക്കുന്നുണ്ട്.

എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിങ് ലൈൻ ഒരു തുറമുഖത്തിന്റെ 49 ശതമാനം ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോൾ, ആ തുറമുഖം ക്രമേണ അവരുടെ സ്വന്തം കപ്പലുകൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു താവളമായി മാറാൻ സാധ്യതയുണ്ട്. ബെർത്ത് അലോക്കേഷനിലും ക്രെയ്ൻ പ്രവർത്തനങ്ങളിലും തങ്ങളുടെ കപ്പലുകൾക്ക് രഹസ്യ മുൻഗണന നൽകാൻ എംഎസ്‍സിക്ക് സാധിക്കുമെന്നതിനാൽ, ലോകത്തെ മറ്റ് പ്രമുഖ കപ്പൽ കമ്പനികളായ മെയിഴ്‌സ്‌ക് , സിഎംഎ-സിജിഎം എന്നിവർ വിഴിഞ്ഞത്തേക്ക് വരാൻ മടിക്കും. ഇത് വിഴിഞ്ഞത്തെ ഒരു സ്വതന്ത്ര ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബ് എന്ന നിലയിൽ നിന്ന് മാറ്റി, എംഎസ്‍സി ഗ്രൂപ്പിന്റെ മാത്രം സ്വകാര്യ ഹബ്ബായി ചുരുക്കുമെന്നതാണ് ഏറ്റവും വലിയ അപകടം.

എന്തുകൊണ്ടാണ് എംഎസ്‍സി ഗ്രൂപ്പ് ഇത്രയും വലിയ തുക മുടക്കി വിഴിഞ്ഞത്ത് 49 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ തിടുക്കം കൂട്ടുന്നത് എന്നതിലും ഒരു വലിയ അന്താരാഷ്ട്ര വാണിജ്യ രഹസ്യമുണ്ട്. നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളാണ്. അടുത്തിടെയായി കൊളംബോ തുറമുഖം കടുത്ത പ്രവർത്തന തടസ്സങ്ങളും രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളും നേരിടുന്നുണ്ട്. ഇന്ത്യയിലെ ക്യാബോട്ടേജ് നിയമങ്ങളിൽ വന്ന ഇളവുകൾ പ്രയോജനപ്പെടുത്തി, കൊളംബോയ്ക്ക് പകരം ഇന്ത്യയുടെ ദക്ഷിണതീരത്ത് സ്വന്തമായി ഒരു വലിയ ട്രാൻസ്ഷിപ്പ്‌മെന്റ് സാമ്രാജ്യം സ്ഥാപിക്കുകയാണ് എംഎസ്‍സിയുടെ ലക്ഷ്യം.

അദാനി ഗ്രൂപ്പിന്റെ ഗുജറാത്തിലെ മുന്ദ്ര പോർട്ടിലും തമിഴ്നാട്ടിലെ എണ്ണൂർ പോർട്ടിലും എംഎസ്‍സിക്ക് നിലവിൽ പങ്കാളിത്തമുണ്ട്. വിഴിഞ്ഞം കൂടി തങ്ങളുടെ നിയന്ത്രണത്തിലാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂർണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിൽ എത്തും. ഈ ആഗോള കുത്തകവൽക്കരണമാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയിലൂടെ ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

എന്തായാലും വിഴിഞ്ഞ തുറമുഖത്തിന്റെ ഓഹരി ആഗോള ഷിപ്പിങ് ഭീമൻ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷൻസ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്ക് കത്തയച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒത്തുകളികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിപക്ഷം നേരിടുമെന്നും പിണറായി വിജയൻ അറിയിച്ചു.

SEBI (Listing of Obligations and Disclosure Requirements) 2015 പ്രകാരം ഓഹരി കൈമാറ്റം സുതാര്യമായിരിക്കണം എന്നും ഇതു സംബന്ധിച്ച എല്ലാ പ്രസക്ത കാര്യങ്ങളും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ സെബി അധികാരികൾക്ക് മുമ്പാകെ സുതാര്യമായി കാര്യങ്ങൾ അറിയിച്ചിട്ടില്ല. ഗൗരവകരമായ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയോ, ജാഗ്രത കാണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പിണറായി ഉന്നയിക്കുന്ന ആക്ഷേപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (5 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (24 minutes ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (46 minutes ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (49 minutes ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (54 minutes ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (1 hour ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (1 hour ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (1 hour ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (2 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (2 hours ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (2 hours ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (3 hours ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (3 hours ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (3 hours ago)

Malayali Vartha Recommends