Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

യു ഡി എഫ്, സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനുള്ള അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

02 MARCH 2019 05:39 PM IST
മലയാളി വാര്‍ത്ത

ഇടുക്കിയിലെ കർഷക ആത്മഹത്യകൾ തടയാൻ സർക്കാർ ഉചിതമായ ഒരു നടപടിയും ഇതുവരെ എടുക്കുന്നില്ലെന്ന് ആരോപിച്ച് യു ഡി എഫ് സർക്കാരിനെതിരെ ആഞ്ഞടിക്കുന്നു. ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനുള്ള അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിസിച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജിൽ ഇല്ലെന്നാണ് യു ഡി എഎഫ് ആരോപിക്കുന്നത്

സർക്കാറിനെതിരെ ഉള്ള പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ്. കടക്കെണിയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയിൽ മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവർക്ക് ജീവനൊടുക്കേണ്ടിവന്നത്.

ഇടുക്കിക്ക് പുറമെ കഴിഞ്ഞ ദിവസം തൃശൂരിലും കർഷകർ ആത്മഹത്യ ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിപക്ഷം പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത്. ഇതിന്റെ ഭാഗമായി കർഷക ആത്മഹത്യകളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 6 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തും. കട്ടപ്പനയിലാണ് ചെന്നിത്തല ഏകദിന ഉപവാസം നടത്തുക.

നിലവിലെ സാഹചര്യങ്ങളിൽ കർഷകർക്ക് ആശ്വാസം ലഭ്യമാക്കുന്നതിനായി കർഷകരുടെ 5 ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതി തള്ളണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി.

അതിനിടെ ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയിട്ടും സർക്കാര്‍‌ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്യാനും കോൺഗ്രസ് നീക്കമുണ്ട്. ചെന്നിത്തലയുടെ ഉപവാസത്തിന് പിറകെ മാർച്ച് 9ന് ഹർത്താൽ നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഹര്‍ത്താലിന് അനുമതി തേടി ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഫെബ്രുവരി 27ന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ പരീക്ഷാ കാലയളവില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായവും ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ചെന്നിത്തല പ്രഖ്യാപിച്ചിരുന്ന ഉപവാസത്തിനൊപ്പം ശക്തമായ പ്രതിഷേധപരിപാടികള്‍ 6ന് നടത്താനും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

അതിനിടെ, കഴിഞ്ഞ ദിവസം അത്മഹത്യ ചെയ്ത തൃശൂരിൽ കുഴൂർ സ്വദേശി ജിജോ പോളിന്റെ മരണം കർഷക ആത്മഹത്യയെന്നു പറയാനാവില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു.

കൃഷിയെ ഉപജീവനമായി ആശ്രയിച്ചു ജീവിച്ചിരുന്ന വ്യക്തിതന്നെയായിരുന്നു ജിജോയും കുടുംബവും. മഹാപ്രളയത്തിന് മുന്‍പ് തന്നെ പച്ചക്കറി കൃഷിയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ജീമോന് സംഭവിച്ചത്. വില കൊടുത്ത് മറ്റ് കര്‍ഷകരില്‍ നിന്നും വാങ്ങി വെട്ടിക്കൊണ്ട് വന്ന 200 ഏത്തക്കുലകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയാനന്തരം 10000 രൂപ ലഭിച്ചത് കൂടാതെ യാതൊരു സഹായവും കുടുംബത്തിന് കിട്ടിയിട്ടില്ല. കുഴൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മാത്രം 15 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് കുടുംബം പറയുന്നത്. 17 സെന്റ് വരുന്ന പുരയിടവും വീടും ഈട് വെച്ചാണ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. കൂടാതെ കുഴൂര്‍ എസ്ബിഐ, മാള കാനറാബാങ്ക് ശാഖ, കുണ്ടൂര്‍ വിഎഫ്പിസികെ, കുത്തിയതോട് മാര്‍ക്കറ്റ് തുടങ്ങിയേടങ്ങളിലായി 10 ലക്ഷം രൂപയുടെ കൂടി ബാദ്ധ്യതയുണ്ട്. തോട്ടങ്ങള്‍ എടുത്ത വകയിലും കൃഷി ഭൂമികള്‍ക്ക് പാട്ടം കൊടുത്ത വകയിലും ബാദ്ധ്യതയുണ്ട്

എന്നാല്‍ ജിജോയുടെ വായ്പകൾ കാർഷിക ആവശ്യത്തിനു ഉള്ളതായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള മന്ത്രിയുടെ പരാമർശം പ്രക്ഷോഭത്തിന്‌ കാരണമായി . ഇതേ തുടർന്ന് കൃഷിയെ ഉപജീവനമായി ജീവിക്കുന്നവരുടെ കാർഷിക ആവശ്യത്തിനു അല്ലാത്ത വായ്പകളിൽ എന്ത് സഹായം ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends