Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

2014 മുതല്‍ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ജനങ്ങളുടെയും സൈനികരുടെയും ജീവനെടുത്ത 2442 ഭീകരാക്രമണമുണ്ടായി . ഇതിൽ കൊല്ലപ്പെട്ടത് ഭീകരരുൾപ്പെടെ 4493 പേർ ആണെന്നാണ് സൗത്ത‌്ഏഷ്യ ടെററിസം പോർട്ടലിന്റെ കണക്കുകൾ പറയുന്നത്. 893 സൈനികരുടെ ജീവൻ ഭീകരാക്രമണത്തിൽ പൊലിഞ്ഞപ്പോൾ 1214 പേര് സിവിലിയൻസ് ആയിരുന്നു.

02 MARCH 2019 04:39 PM IST
മലയാളി വാര്‍ത്ത
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. ഈ ഭീകരാമരണങ്ങളിൽ ഇന്ത്യയിൽ എത്ര നിരപരാധികൾ കൊല്ലപ്പെട്ടു? എത്ര സൈനികരുടെ കുടുംബങ്ങൾ അനാഥരായി? എന്നാണു ഇതിനൊരു അവസാനം?
2014 മുതല്‍ 2019 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ജനങ്ങളുടെയും സൈനികരുടെയും ജീവനെടുത്ത 2442 ഭീകരാക്രമണമുണ്ടായി . ഇതിൽ കൊല്ലപ്പെട്ടത് ഭീകരരുൾപ്പെടെ 4493 പേർ ആണെന്നാണ് സൗത്ത‌്ഏഷ്യ ടെററിസം പോർട്ടലിന്റെ കണക്കുകൾ പറയുന്നത്. 893 സൈനികരുടെ ജീവൻ ഭീകരാക്രമണത്തിൽ പൊലിഞ്ഞപ്പോൾ 1214 പേര് സിവിലിയൻസ് ആയിരുന്നു.

കേന്ദ്രസർക്കാർ പാർലമെന്റിൽവച്ച കണക്കുപ്രകാരം തന്നെ 2014നും 2018നും ഇടയിൽ വടക്കുകിഴക്കൻ മേഖലയിൽ ഉണ്ടായത‌് 2442 ആക്രമണം ആണ് . 366 നാട്ടുകാരും 109 സൈനികരും 508 തീവ്രവാദികളും കൊല്ലപ്പെട്ടു എന്നാണു സർക്കാർ കണക്ക് . ദേശീയ പൗരത്വ രജിസ‌്ട്രിയുടെയും സ്ഥിരതാമസ രേഖയുടെയും പേരിൽ ഉടലെടുത്ത സംഘർഷങ്ങളിൽ അസം, അരുണാചൽപ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങൾ പുകയുകയാണ്

. നക‌്സൽ ബാധിത പ്രദേശങ്ങളിൽ അഞ്ചുവർഷത്തിനിടെ 4969 ആക്രമണങ്ങളാണ് നടന്നത് . ഇതിൽ 967 നാട്ടുകാരും 354 സൈനികരും 735 തീവ്രവാദികളും കൊല്ലപ്പെട്ടു. പൊതുവെ സംഘർഷബാധിതമല്ലാത്ത തമിഴ‌്നാട‌്, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോലും ഈ കാലയളവിൽ ആറ‌് ഭീകരാക്രമണം നടന്നു. ഇവിടെയും നിരപരാധികൾ കൊല്ലപ്പെട്ടു .

പഞ്ചാബിലെ പത്താൻകോട്ട‌് വ്യോമ താവ‌ളത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ നടുങ്ങിയാണ‌് രാജ്യം 2016ലേക്ക‌് കടന്നത‌്. പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദെന്ന് സംശയം ഉണ്ടായിരുന്നു. സ്‌ഫോടന വസ്തുക്കളുമായി എത്തിയ ഭീകരര്‍ സൈനിക ഹെലിക്കോപ്റ്ററുകളും യുദ്ധവിമാനങ്ങളും തകര്‍ക്കാനാണ് പ്രധാനമായും ശ്രമിച്ചത്. എന്നാല്‍, ഇവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞു. അതിനാൽ വാൻ ദുരന്തം ഒഴിവായിക്കിട്ടി . ജനുവരി രണ്ട‌ുമുതൽ അഞ്ച‌ുവരെ നീണ്ട ഏറ്റുമുട്ടലിൽ ഒമ്പത‌് സൈനികർ കൊല്ലപ്പെട്ടു.

സെപ‌്തംബറിൽ ജമ്മു കശ‌്മീരിലെ ഉറി സേനാതാവളത്തിലുണ്ടായ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടു. ഇതേ മേഖലയില്‍പ്പെട്ട മൊഹ്രയില്‍ 2014 ഡിസംബര്‍ 15ന് നടന്ന ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരേ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു.

ജൂണിൽ പാംപോറയിൽ സിആർപിഫ‌് വാഹനവ്യൂഹം ആക്രമിച്ച‌് എട്ടുപേരെ കൊലപ്പെടുത്തി. ആഗസ‌്തിൽ അസമിലെ ക്രോക്കജാറിൽ ഭീകരർ നടത്തിയ വെടിവയ‌്പ്പിൽ 14 നാട്ടുകാർ കൊല്ലപ്പെട്ടു. അതേവർഷം രാഷ‌്ട്രീയ റൈഫിൾസിന്റെ ബാരാമുള്ള ജില്ലയിലെ ക്യാമ്പും കുപ‌്വാര ജില്ലയിലെ ഹാണ്ട‌് വാര ക്യാമ്പും നഗ‌്രോട്ട സൈനിക ക്യാമ്പും ഭീകരർ ആക്രമിച്ചു.   ഭോപ്പാൽ–-ഉജ്ജയ‌്ൻ തീവണ്ടിയിൽ സ‌്ഫോടനമുണ്ടായത‌് 2017 മാർച്ചിലാണ‌്. ജൂലൈയിൽ അമർനാഥ‌് തീർഥാടകർക്കുനേരെ ഉണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ചത്തീസ‌്ഗഢിലെ സുക‌്മയിൽ 2017ലും 2018ലും സൈന്യത്തിനുനേരെ ആക്രമണമുണ്ടായി.

ഒരുവർഷംമുമ്പ‌് 2018 ഫെബ്രുവരി 10നാണ‌് ജമ്മുവിലെ സുൻജുവാൻ കരസേന കേന്ദ്രം ജയ‌്ഷെ ചാവേറുകൾ ആക്രമിച്ചത‌്. 11 സൈനികരും ഒരു നാട്ടുകാരനും നാല‌് ഭീകരരും കൊല്ലപ്പെട്ടു. സൈനികരുടെ കുടുംബാംഗങ്ങൾക്ക‌ടക്കം പരിക്കേറ്റു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത‌് ഭീകരാക്രമണങ്ങളുടെ എണ്ണം 176 ശതമാനം വർധികച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇപ്പോൾ പുൽവാമ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. കശ്മീർ പ്രശ്നത്തിൽ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തിയേ തീരൂ .   ഭീകരവാദികള്‍ക്കുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ കശ്മീരിലെ യുവാക്കള്‍ തയ്യാറാകുന്നത്തിന്റെ തെളിവാണ് അഭിന്ദിനെ തദ്ദേശവാസികൾ കയ്യേറ്റം ചെയ്തത്.
തീവ്രവാദികളെയും ഭീകരവാദികളെയും വെടിവച്ചുകൊന്നതുകൊണ്ട് സമാധാനം പുനസൃഷ്ടിക്കാനാകില്ല. പുൽവാമ പശ്ചാത്തലത്തില്‍ കശ്മീര്‍ ജനതയുടെ വിശ്വാസം ആർജ്ജിക്കാനുള്ള നടപടികള്‍ക്കൊപ്പം സമാധാനനീക്കങ്ങള്‍ക്കും തുടക്കമിടണം.   അല്ലാത്തപക്ഷം കശ്മീരിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനാകാത്ത വിധം സ്ഫോടനാത്മകമാകും. ഇനിയും അതിർത്തിയിൽ സൈനികരും സിവിലിയൻസും മരിച്ചു വീഴും . ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends