പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് തെക്കുംഭാഗം എസ്‌ഐയെ മാറ്റി

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ നിന്ന് തെക്കുംഭാഗം എസ്‌ഐയെ മാറ്റി. കേസ് ഒത്തുതീര്‍പ്പാക്കുവാന്‍ എസ് ഐ ശ്രമിച്ചെന്ന് കൊല്ലപ്പെട്ട രഞ്ജിത്തിന്റെ പിതാവ് പറഞ്ഞിരുന്നു. ചവറ സിഐ ചന്ദ്രദാസിനാണ് പുതിയ ചുമതല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് പന്ത്രണ്ടോളം പേരടങ്ങിയ സംഘം എത്തുകയായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























