Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? റോഡിലൂടെ പായുമ്പോൾ ശ്രദ്ധിക്കുക ഈ വരകൾ

11 MARCH 2019 11:20 AM IST
മലയാളി വാര്‍ത്ത

പുതുതായി വരച്ചിരിക്കുന്ന പല റോഡ് മാർക്കിംഗുകളും എന്താണെന്ന് അറിയാതെ കുഴയുന്ന പല യാത്രക്കാരും ചോദിക്കുന്നുണ്ട് എന്താണ് ഈ വരകൾ? നിരത്തുകളില്‍ പതിവായി നേര്‍രേഖയില്‍ അടയാളപ്പെടുത്താറുള്ള വരകള്‍ അടുത്തിടെ ചില റോഡുകളില്‍ വളഞ്ഞുപുളഞ്ഞ രീതിയിലേക്ക് മാറിയപ്പോള്‍ അതുകണ്ട പലര്‍ക്കും സംഭവം എന്താണെന്ന് പിടികിട്ടിയിരുന്നില്ല. സോഷ്യല്‍ മീഡികളില്‍ ഇത്തരം വളഞ്ഞുപുളഞ്ഞ (സിഗ് സാഗ്) ലൈനുകളുടെ ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി എന്തിനാണ് നിരത്തുകളിലെ ഈ സിഗ് സാഗ് ലൈനുകളെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് കേരള പോലീസ്.

സിഗ് സാഗ് ലൈനുകളിട്ട റോഡുകളില്‍ ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ, നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരം വരകള്‍ അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ റേഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് വ്യക്തമാക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്?
അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വരകളെക്കുറിച്ചു പലരും സംശയം ചോദിച്ചിരുന്നു.

റോഡുകളില്‍ അടയാളപ്പെടുത്തുന്ന വരകള്‍ വളഞ്ഞുപുളഞ്ഞ രീതിയില്‍ (സിഗ് സാഗ് ലൈനുകള്‍) കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ല. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകള്‍ അടയാളപ്പെടുത്തുന്നത്. ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (6 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (37 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends