സംസ്ഥാനം ചുട്ടുപൊള്ളുന്നു... മൂന്നുപേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റു

സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. കനത്ത ചൂടിൽ ഇന്ന് സൂര്യതാപമേറ്റത് മൂന്നുപേർക്ക്. ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. കൊല്ലങ്കോട് പുഴയ്ക്കല്‍ത്തറ പുളിയക്കോട് വീട്ടില്‍ സുജാത (40), എലവഞ്ചേരി സഹകരണബാങ്ക് ജീവനക്കാരന്‍ സൗമന്‍ (40), പനങ്ങാട്ടിരി കൗണ്ടത്തറയിലെ പച്ചക്കറിക്കര്‍ഷകനും സ്റ്റേഷനറിവ്യാപാരിയുമായ മണി (52) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
https://www.facebook.com/Malayalivartha
























