Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡി ഭരണത്തില്‍ രാജ്യം കണ്ടത്, ജനദ്രോഹവും കര്‍ഷകദ്രോഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

11 MARCH 2019 06:11 PM IST
മലയാളി വാര്‍ത്ത

മോഡി ഭരണത്തില്‍ രാജ്യം കണ്ടത്, ജനദ്രോഹവും കര്‍ഷകദ്രോഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തുവെന്നും പിണറായി പറഞ്ഞു.ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇപ്പോള്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്താക്കള്‍ പരസ്യമായി രംഗത്ത് വന്ന് രാമക്ഷേത്രം ഞങ്ങള്‍ നിര്‍മിക്കുമെന്ന് പറയുന്നു. രണ്ടും തമ്മില്‍ എവിടെയാണ് വ്യത്യാസം?; പിണറായി ചോദിച്ചു. ഇതു നാം കണക്കിലെടുക്കേണ്ടതാണ്. ബിജെപിയുടെ അതിക്രമത്തിനെതിരെ രാജ്യമാകെ ഒന്നിച്ചണിനിരക്കുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും പലരും ബിജെപിയിലേക്ക് ചേക്കേറുന്നു.

പ്രധാനികള്‍, മുഖ്യമന്ത്രിമാരായിരുന്നവര്‍, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവരൊക്കെ ബിജെപിയിലേക്ക് പോകുകയാണ്. ഇപ്പോഴും അത് തുടരുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാസ രൂപമാണ് കര്‍ണാടകയില്‍ നാമിപ്പോള്‍ കാണുന്നത്. അവിടുത്തെ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് വലിയ തോതില്‍ സംരക്ഷണം ഏര്‍പ്പെടുത്തുകയാണ്. ഇതാണോ ഒരു പാര്‍ട്ടിയുടെ സാധാരണ നിലയ്ക്കുണ്ടാകേണ്ട സ്വഭാവം?

ഇടതുപക്ഷത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്നുള്ളത് പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തന്റെ ഉള്ള ശക്തി ശരിയായി പ്രയോഗിച്ചതുകൊണ്ടാണത്. അതുകൊണ്ട് കോണ്‍ഗ്രസിനും ഗുണം കിട്ടി. അതോര്‍ക്കണം, ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

തൊഴിലുറപ്പുപദ്ധതി, വനാവകാശ നിയമം എന്നിവയൊക്കെ ഇടതുപക്ഷ സമ്മര്‍ദ്ദം കൊണ്ടാണുണ്ടായത്. നിലവിലെ സഭയിലും എ സമ്പത്തിനെ പോലുള്ള അംഗങ്ങള്‍ വീറുറ്റ പോരാട്ടമാണ് നടത്തിയത്. അതിനാല്‍ ഇടതുപക്ഷത്തെ അവര്‍ ഭയപ്പെടുന്നു. പലവഴിക്ക് ആളുകളെ ഇക്കാലത്ത് സ്വാധീനിക്കാം. കര്‍ണാകയില്‍ കോടികള്‍ കൊടുക്കുകയാണ് ഓരോ എംഎല്‍എയ്ക്കും. ഇവിടെ ആളെ മൂടാനുള്ള കോടി കൊണ്ടുവന്നാലും ആരെയും തട്ടിയെടുക്കാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

അതാണ് വിട്ടുവീഴ്ചയില്ലാത്ത സമീപനം.തൊഴിലാളികളുടേയും കര്‍ഷകരുടേയും താല്‍പര്യം സംരക്ഷിക്കുക എന്നതില്‍ വിട്ടുവീഴ്ചയില്ല. സംസ്ഥാനം കൃത്യമായി നിലപാടുകള്‍ എടുത്തിട്ടുണ്ട്.ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യത്താകെ നിന്നും വ്യത്യസ്തമായ ഒരു ബദല്‍ നയമാണ് കേരള സര്‍ക്കാരിനുള്ളത്. ഈ പോരാട്ടം നമ്മെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളതാണ്.

പാര്‍ലമെന്റിന്റെ നിറസാന്നിധ്യമായ എംപിയായിരുന്നു സമ്പത്ത്. വ്യക്തതയോടെ അദ്ദേഹം വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് കഴിഞ്ഞ കാല പ്രവര്‍ത്തനത്തിലൂടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. എതിരാളികള്‍ വലിയ തോതില്‍ പണം ഒഴുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓരോ മണ്ഡലത്തിലും കോടികളാണ് ചെലവിടുന്നത്. എല്ലാവരും വോട്ടറും ഒപ്പം തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരായും മാറുക എന്നും മുഖ്യമന്ത്രി പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends