Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്ഷേത്ര തിരു ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരു നട തുറന്നു; കൊടിയേറ്റ് ചടങ്ങോടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉൽസവത്തിനും തുടക്കം

11 MARCH 2019 07:58 PM IST
മലയാളി വാര്‍ത്ത

ഈ വർഷത്തെ, ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര മഹോൽസവത്തിനായി ക്ഷേത്രതിരുനട 11.3.19 ന് വൈകിട്ട് 5 മണിക്ക് തുറന്നു.ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ആണ് ശ്രീകോവിലിൽ നട തുറന്നത്.. തുടർന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിൽ മേൽശാന്തി തീ പകർന്നതോടെ പതിനെട്ടാം പടി കയറി ഭക്തർ ദർശനത്തിനായെത്തി. പുതുതായി പണി കഴിപ്പിച്ച സ്വർണ്ണത്തിൽ തീർത്ത ശ്രീകോവിലിന്റെ വാതിലിന്റെ സമർപ്പണവും തുടർന്ന് നടന്നു. വാതിലുകൾ വാദ്യമേളത്തോടെ ക്ഷേത്രത്തിന് വലം വച്ച ശേഷമാണ് സമർപ്പിച്ചത്. തന്ത്രിയുടെ കാർമ്മികത്വത്തിൽ വൈകുന്നേരം 7 മണി മുതൽ പ്രാസാദ ശുദ്ധി ക്രിയകളും നടന്നു.നട തുറന്ന ദിവസം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു. 12.3.19 ന് രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ.

ആറാട്ട് ഉത്സവത്തിനായി കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കയറും കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആണ് വഴിപാടായി സമർപ്പിച്ചത്.കൊടിയേറ്റ് പൂജകൾക്ക് ശേഷം ബിംബ ശുദ്ധി ക്രിയകളും നടക്കും. ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും. വൈകുന്നേരം 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും. 13.3.19 ന് ഉത്സവബലി നടക്കും. എല്ലാം ദിവസവും ഉൽസവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉൽസവ ദിവസമായ 16. 3.19 ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്.9-ാം ഉൽസവ ദിനമായ 20 ന് പള്ളിക്കുറിപ്പ്. 10-ാം ഉൽസവ ദിനമായ 21. 3.19 ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിർഭരമായ ആറാട്ടുംപൂജയും.തുടർന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകൾക്കായും ഉൽസവ സമയത്ത് തന്നെയാണ് നട തുറന്നിരിക്കുന്നത്. വലിയ ഭക്തജന തിരക്കായായിരിക്കും ഉൽസവത്തിന് ആയി നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ സന്നിധാനത്ത് അനുഭവപ്പെടുക.മേടവിഷു പൂജകൾക്കായി 11. 4. 19 ന് നടതുറക്കും. മേടമാസ പൂജകൾ പൂർത്തിയാക്കി19. 4. 19 ന് ഹരിവരാസനം പാടി നട അടയ്ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends