കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയാകും... പി.ജെ.ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശം മറികടന്നാണ് കെ.എം.മാണിയുടെ തീരുമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. പി.ജെ.ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ കെ.എം.മാണിയെ അറിയിച്ചതോടെയാണ് ഇത്. നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കെ.എം. മാണി തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പി.ജെ.ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന യു.ഡി.എഫ് നേതാക്കളുടെ നിര്‍ദ്ദേശവും മറികടന്നാണ് കെ.എം.മാണിയുടെ തീരുമാനം.
ഒരു പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചാഴികാടന് നറുക്കുവീണത്. സ്റ്റീഫന്‍ ജോര്‍ജിന്റെയും പ്രിന്‍സ് ലൂക്കോസിന്റെയും പേരുകള്‍ സജീവമായിരുന്നെങ്കിലും ഒടുവില്‍ പാര്‍ട്ടി തോമസ് ചാഴികാടനിലേക്കെത്തി.
സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി പി.ജെ. ജോസഫ് എന്ത് നിലപാടെടുക്കും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയഗോം തുടരുകയാണ്.
https://www.facebook.com/Malayalivartha

























