തുശൂരിലെ വ്യാപാരകേന്ദ്രത്തിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ വ്യാപാര കേന്ദ്രത്തിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കൊക്കാലയിലെ റോയൽ ഡെന്‍റൽ സ്റ്റുഡിയോ ഉടമ ബിനുവിനെയും ജോലിക്കാരി ആയ പൂജയെയുമാണ് കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബിനു തൃശ്ശൂർ സ്വദേശിയും പൂജ ഗോവ സ്വദേശിനിയും ആണ്.
ഇന്നലെ രാവിലെ 10 മണിയോടെ കടകൾ തുറക്കാനെത്തിയ വ്യാപാരികളാണ് റോയൽ ഡെന്‍റൽ സ്റ്റുഡിയോ തുറന്ന നിലയിൽ കണ്ടത്. അകത്ത് മൃതദേഹം കണ്ട വ്യാപാരികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി സ്ഥാപനം പൂട്ടിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം. കടയിലെ ജനററ്ററിൽ നിന്നും വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് വിലയിരുത്തൽ . ബിനുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷ വാതകം ശ്വസിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. എന്നാൽ പൂജയുടെ പോസ്റ്റ് മോർട്ടം ഇതുവരെ പൂർത്തിയായിട്ടില്ല .
രാത്രി 10 മണിയോടെയാകാം മരണം സംഭവിച്ചതെന്നും പൊലീസ് കരുതുന്നു. പൂജയുടെ പോസ്റ്റ് മോർട്ടം പൂർത്തിയാവുന്നതോടെ സംഭവത്തിൽ വ്യക്തത വരുമെന്നാണ് നെടുംപുഴ പൊലീസ് കരുതുന്നത് .
https://www.facebook.com/Malayalivartha

























