തിരുവല്ലയിൽ വീട്ടുകാർ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; 85% പൊള്ളലേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ: യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ

തിരുവല്ലയിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി. അയിരൂർ സ്വദേശിനിയെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85% പൊള്ളലേറ്റുവെന്നാണ് സൂചന. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവാണ് വിവാഹാഭ്യർത്ഥന വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പെൺകുട്ടിയെ തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു കുപ്പി പെട്രോൾ പ്രതി കയ്യിൽ കരുതിയിരുന്നു. ഇതിലൊരു കുപ്പിയിലെ പെട്രോൾ ഉപയോഗിച്ചാണ് തീകൊളുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയിൽ റേഡിയോളജി വിദ്യാർഥിനിയായ പെൺകുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയാണു സംഭവം.
https://www.facebook.com/Malayalivartha


























