കോളേജിലേയ്ക്ക് പോകാനിറങ്ങിയ വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്ന് തിരക്കുള്ള റോഡിൽ പിടിച്ചുനിർത്തി രണ്ടുകുപ്പികളിലായി സൂക്ഷിച്ച പെട്രോൾ ഒഴിച്ച് തീ കൊളുത്തി; തിരുവല്ലയിൽ സംഭവിച്ചത്...

തിരുവല്ലയില്‍ പ്രണയാഭ്യർത്ഥന തള്ളിയ പെണ്‍കുട്ടിയെ പതിനെട്ടുകാരന്‍ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ കടപ്ര കുമ്ബനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ക്ലാസിലേയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. രണ്ടു കുപ്പികളിലായി പെട്രോള്‍ കരുതിയ അജിന്‍ പെണ്‍കുട്ടിയ്ക്ക് പിന്നാലെ ബൈക്കിലെത്തുകയും പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























