വടക്കഞ്ചേരിയില്‍ തുണിക്കടയില്‍ വന്‍ തീപിടുത്തം, കട പൂര്‍ണ്ണമായും കത്തി നശിച്ചു, നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്

വടക്കഞ്ചേരിയിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം. കനിഹ ടെക്‌സ്‌റ്റൈല്‍സിനാണ് തീപ്പിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. രാവിലെ എട്ട് മണിയോടെ കട തുറക്കാനെത്തിയ ജീവനക്കാര്‍ തീ പടരുന്നത് കണ്ടതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ആലത്തൂരിലും വടക്കഞ്ചേരിയിലും നിന്ന് നാല് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്.
തുണിക്കടയ്ക്ക് ചുറ്റുമുള്ള രണ്ടു മൂന്ന് കടകളിലേക്കും തീ പടര്‍ന്നിരുന്നുവെങ്കിലും വേഗം തന്നെ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായില്ല.
"
https://www.facebook.com/Malayalivartha



























