കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്ര ചെയ്തിരുന്ന എംബിബിഎസ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു

കണ്ണൂരിനടുത്ത് അഞ്ചരക്കണ്ടിയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച മാരുതി കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റ് 2 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഇന്നലെ രാത്രി 11.45 ഓടെ ചക്കരക്കല്‍ വളവില്‍ പീടികയില്‍ വെച്ച് നിയന്ത്രണം വിട്ട് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ തൃശൂര്‍ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കുറിയപറമ്പില്‍ തോമസ് ലാലന്റെ മകന്‍ സ്‌കോളസ് (25) ആണ് മരിച്ചത്.
കാറിനുള്ളില്‍ കുടുങ്ങിയവരെ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ വിദ്യാര്‍ഥികളായ തലശേരി വടക്കുമ്പാട്ടെ സിദ്ധാര്‍ത്ഥ് (25), കാസര്‍ഗോഡ് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചക്കരക്കല്‍ പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha



























