വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പ് ! നിങ്ങളുടെ പാന്‍കാര്‍ഡ് അടുത്ത 21 ദിവസത്തിനകം റദ്ദാകും

നിങ്ങൾ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ മറന്നുപോയോ? എങ്കിൽ 21 ദിവസങ്ങള്‍ക്കുശേഷം നിങ്ങളുടെ പാന്‍കാര്‍ഡ് ഉപയോഗശൂന്യമായേക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. . അതിനുള്ള അവസാന തിയതി മാര്‍ച്ച് 31ആണ്. അതിനകം നിർബന്ധമായും ആധാറും പാനും ലിങ്ക് ചെയ്തിരിക്കണം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.
മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. . കഴിഞ്ഞ വര്‍ഷം 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്തതുൾപ്പടെ നിരവധി കാരണങ്ങളാൽ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിട്ടുണ്ട്. .
ഇപ്പോൾ നിരവധി സാമ്പത്തിക ഇടപാടുകൾക്ക് പാൻ നിര്ബന്ധമാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനും പാൻ ആവശ്യമാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനും പാന്‍ ആവശ്യമാണ്.
നിരവധി കാര്യങ്ങൾക്ക് പാൻ അത്യാവശ്യമായതിനാൽ നിങ്ങളുടെ പാൻ ആധാറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇന്ന് തന്നെ പാൻ ലിങ്ക് ചെയ്യേണ്ടതാണ്
https://www.facebook.com/Malayalivartha



























